കൊച്ചി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

നെടുമ്പാശ്ശേരി: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 57 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. അബൂദബിയിൽ നിന്നും എത്തിയ ചേറ്റുവ സ്വദേശി ആഷിഖിൽ നിന്നുമാണ് 1253 ഗ്രാം സ്വർണം പിടികൂടിയത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

അതേസമയം, ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമം നടത്തിയ സ്വർണ്ണവുമായി കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ സ്വദേശി നിധിനാണ് ഒന്നര കിലോ സ്വർണവുമായി കുടുങ്ങിയത്. എമിറേറ്റ്സ് വിമാനത്തിൽ രാവിലെ ദുബായിൽ നിന്ന് എത്തിയതാണ് നിധിൻ. സ്വർണം ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ചാണ് കടത്താൻ ശ്രമിച്ചത്.