ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ഈ​രാ​റ്റു​പേ​ട്ട: ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വി​നെ പി​ടി​കൂ​ടി. ഇ​ടു​ക്കി ഉ​പ്പു​ത​റ ച​മ്പാ​രി​യി​ൽ വീ​ട്ടി​ൽ സി.​എ​സ് പ്ര​ഭാ​തി​നെ​യാ​ണ്​ (21) ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഗ​മ​ൺ കു​രി​ശു​മ​ല ഭാ​ഗ​ത്തു​നി​ന്നാ​ണ്​ ഇ​യാ​ൾ ബൈ​ക്ക് മോ​ഷ്ടി​ച്ച്​ ക​ട​ന്ന​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്​ ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക്ക് ഉ​പ്പു​ത​റ, ക​ട്ട​പ്പ​ന, അ​ടി​മാ​ലി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.