പ്രണയിച്ച് വിവാഹം കഴിച്ചു, ഒരുമിച്ച് ജീവിക്കാൻ നാട് വിട്ടു, ഒടുവിൽ ഭർത്താവിൽ നിന്ന് തന്നെ ആസിഡ് ആക്രമണം
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച് ജീവിക്കാൻ വേണ്ടി നാടുവിട്ടവരാണ് കവിതയും ഭർത്താവ് പി ശിവകുമാറും. എന്നാൽ കവിതയെ തേടിയെത്തിയത് ദുരന്തമായിരുന്നു. മോഷണക്കേസിൽ പ്രതിയായാണ് കവിത കോടതി വരാന്തയിലെത്തിയത്. കോടതിൽ ഹാളിന് പുറത്ത് ഇരിക്കുമ്പോഴായിരുന്നു ഓട്ടോ ഡ്രൈവറായ ഭർത്താവ് ശിവകുമാർ ആസിഡ് നിറച്ച കുപ്പിയുമായി എത്തിയത്.
പിന്നാലെ കവിതയുടെ മേൽ ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ശിവകുമാർ ഓടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും അഭിഭാഷകരും ചേർന്നാണ് പിടികൂടിയത്. കവിതയ്ക്ക് എൺപതുശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് മുന്നിൽ വച്ചായിരുന്നു സംഭവം. അടുത്തിടെ ഇവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൽ കൊലപാതക ശ്രമക്കേസിലാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. 2016 ല്‍ ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസുമായി ബന്ധപ്പെട്ട് കവിതയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവിത പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. എന്നാൽ ഇക്കഴിഞ്ഞ മാർച്ച് 23ന് കോടതിയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. കോടതി വളപ്പിൽ ഇരുവരും തമ്മിൽ വാഗ്വാദം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കൈയ്യിലെ പ്ലാസ്റ്റിക് കുപ്പിയിൽ ശേഖരിച്ചിരുന്ന ആസിഡ് യുവതിക്ക് നേരെ ഒഴിച്ചത്.