ഒമ്പത് വയസുകാരനെ പീഡിപ്പിച്ച കേസിൽ 39 കാരന് 11 വർഷം തടവും പിഴയും

കൊച്ചി: എറണാകുളം വടക്കേക്കര ആലുംതുരുത്ത് സ്വദേശി പുതുമന വീട്ടിൽ ഷൈൻഷാദിനെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 39 കാരന് 11 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ആണ് ശിക്ഷ. ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. മാള പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റംപത്രം സമർപ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ പി പ്രതാപിന്റെതാണ് ശിക്ഷാ വിധി. പിഴത്തുക അടക്കാത്ത പക്ഷം നാലു മാസം കൂടി അധിക ശിക്ഷ അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകാനും വിധിന്യായത്തിലുണ്ട്.