വിൻഡോ ഗ്ലാസ് പൊട്ടിച്ച് മോഷണം ഒരാൾ പിടിയിൽ
തിരുവനന്തപുരം: തമ്പാനൂർ ആർഎംഎസിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ വിൻഡോ ഗ്ലാസ് പൊട്ടിച്ച് ലാപ്ടോപ്പുകൾ ഷർട്ട് കൂളിംങ് ഗ്ലാസ് എന്നിവ ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ സംസ്ഥാനാന്തര മോഷ്ടാവിനെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചറപ്പള്ളി സ്വദേശി സുരേഷിനെയാണ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 25 ആയിരുന്നു മോഷണം കരമന സ്റ്റേഷൻ പരിധിയിലും സമാനമോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാൾ ബാംഗ്ലൂർ മഹാരാഷ്ട്ര ഡൽഹി അഡയാർ തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ മോഷണം നടത്തി ജയിൽ ശിക്ഷ അനുഭവിച്ച ആളാണെന്നും പോലീസ് പറഞ്ഞു