ആലപ്പുഴ സ്റ്റേഷനില്‍ വച്ച്‌ 6.63 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മെയ് 8 വൈകുന്നേരം ധന്‍ബാദ് എക്സ്പ്രസില്‍ നിന്നും 6.63 kg കഞ്ചാവ് പിടികൂടി. റെയില്‍വേ ക്രൈം ഇന്‍റലിജന്‍സും, ആലപ്പുഴ എക്സൈസ് ഇന്‍്റലിജന്‍സും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും, ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

ചെറുകിട വിപണിയില്‍ 6 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതികളെ സംബന്ധിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒന്നര മാസത്തിനുള്ളില്‍ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കടത്തുന്ന സംഘത്തില്‍ നിന്നും RPF, എക്സൈസ് വിഭാഗവുമായി ചേര്‍ന്ന് കണ്ടെത്തുന്ന നാലാമത്തെ കേസ്സാണിത്. നാല് കേസ്സുകളില്‍ നിന്നും 25 കിലോ കഞ്ചാവാണ് കായംകുളത്തു നിന്നും, ആലപ്പുഴയില്‍ നിന്നുമായി പിടികൂടിയത്.