ഐ.സി.ടി. അക്കാദമിയുടെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനത്തിന് മെയ് 8 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ദ്വൈമാസ തൊഴിൽ നൈപുണ്യ കോഴ്സുകളായ മൈക്രോസ്‌കിൽ പ്രോഗ്രാമുകളിലേക്ക് മെയ് എട്ടു വരെ അപേക്ഷിക്കാം. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.ഇ.എം.) നൽകുന്ന 75% സ്കോളർഷിപ്പ് ലഭിക്കും. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://ictkerala.org/open-courses എന്ന ലിങ്ക് സന്ദർശിക്കുക. ഫോണ്‍: +91 75 940 51437
പൈത്തൺ പ്രോഗ്രാമിംഗ്, സോഷ്യൽമീഡിയ മാർക്കറ്റിംഗ് ആന്‍ഡ് എസ്.ഇ.ഒ, ഡാറ്റ അനാലിസിസ് വിത്ത് ആർ, ഫ്രണ്ട്-എൻഡ് ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് വിത്ത് റിയാക്ട്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ വിത്ത് യൂഐപാത്ത്, എത്തിക്കൽ ഹാക്കിംഗ്, ഡെവ്ഓപ്സ് വിത്ത് ആഷർ, ബിസിനസ്സ് ഇന്റലിജൻസ് വിത്ത് പവർ ബി.ഐ. തുടങ്ങിയവയാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്ന കോഴ്സുകൾ. എഞ്ചിനിയറിംഗ്, സയൻസ് ബിരുദധാരികൾ, എഞ്ചിനിയറിംഗിൽ മൂന്നുവർഷ ഡിപ്ലോമ ഉള്ളവർ, അവസാനവർഷ പ്രീ-ഫൈനൽ-ഇയർ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
രണ്ട് മാസ പരിശീലനത്തിൽ വെർച്വൽ ഇന്റേൺഷിപ്പിനൊപ്പം ലിങ്ക്ഡ്ഇൻ നൽകുന്ന 14000-ലധികം കോഴ്സുകൾ സൗജന്യമായി പഠിക്കാനും, സർട്ടിഫിക്കറ്റുകൾ നേടാനുമുള്ള അവസരങ്ങളുമുണ്ട്.