സംസ്ഥാനത്ത് അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നു, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ, ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിരവധി അണക്കെട്ടുകള്‍ തുറന്നു. ആളിയാര്‍ ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ രാത്രി തുറന്നു. തിരുവനന്തപുരത്ത് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 300 സെന്റിമീറ്റര്‍ ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 180 സെന്റിമീറ്റര്‍ ഉയര്‍ത്തി.

കൊല്ലം തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകള്‍ രാവിലെ 11 ന് തുറന്നു. മൂന്നു ഷട്ടറുകള്‍ അഞ്ചു മുതല്‍ 20 സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ വൈകീട്ട് തുറക്കും. ചാലക്കുടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.