കൊച്ചി :കളമശേരി മെഡിക്കല്‍ കോളജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച ആൾ പിടിയില്‍. വട്ടക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഇയാള്‍ വളരെ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്ടര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഡോക്ടർക്ക് നേരെ വധഭീഷണി മുഴക്കുകയും അക്രമാസക്തനാകുകയായിരുന്നു. ഇതിനിടെ യാതൊരു കാരണവുമില്ലാതെ ഡോക്ടറെ അസഭ്യം വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. കയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഡോക്ടര്‍ പറയുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.