ന്യൂസിലന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് തീപിടിച്ച്‌ ആറ് പേര്‍ മരിച്ചു

ന്യൂസിലാൻഡ് : ന്യൂസിലന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് തീപിടിച്ച്‌ ആറ് പേര്‍ മരിച്ചു ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലാണ് സംഭവം.
നിരവധി പേര്‍ക്ക് പരിക്കേറ്റു.നഗരത്തിലെ ലോഫേസ് ലോഡ്ജ് ഹോസ്റ്റലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ(പ്രാദേശിക സമയം) ആണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാ സേനയുടെ 20 യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.
അഗ്നിബാധയെത്തുടര്‍ന്ന് ടെറസില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായും കെട്ടിടത്തിന്‍റെ മുകള്‍നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാള്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ പോലീസ്, തീപിടിത്തത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്നും മനഃപൂര്‍വം സൃഷ്ടിച്ച അഗ്നിബാധയാണോ ഇതെന്ന് സംശയിക്കുന്നതായും അറിയിച്ചു.