ആൾക്കൂട്ട ആക്രമണത്തിൽ പ്രതിഷേധം പുകയുന്നു.

കൊണ്ടോട്ടി: ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം പുകയുന്നു കൊണ്ടോട്ടിയില്‍ ആസാം സ്വദേശി ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു മുമ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍
അരങ്ങേറുമ്പോള്‍ അതിനെതിരെ രൂക്ഷമായ ഭാഷയില്‍ സാംസ്‌കാരിക കേരളം പ്രതികരിച്ചിരുന്നു. എന്നാല്‍ അട്ടപ്പാടി സ്വദേശി മധു ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതോടെ അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കേരളത്തിന് അര്‍ഹത ഇല്ലാതെയായി. മധുവിന്റെ കൊലപാതകത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പ് വീണ്ടും അത്തരത്തില്‍ ഒരു ആള്‍ക്കൂട്ട കൊലപാതകം കൂടി നടക്കുന്നത് നമ്മള്‍ ഗൗരവ താരമായി നോക്കി കാണേണ്ടതാണ്.

വളരെ ആസൂത്രിതമായ കൊലപാതകമാണെന്ന് തോന്നിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളാണ്. പ്രതികളുടെ ഭാഗത്തു നിന്നുണ്ടായത്. ഇതിനോടകം 9 പേര്‍ പിടിയിലായിട്ടുണ്ട് കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന. പ്രതികള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംസ്‌കാരിക കേരളത്തിനുതന്നെ അപമാനകരമാണ്.