കോടികളുടെ മയക്കുമരുന്ന് വേട്ട; പ്രതി സുബൈറിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

കൊച്ചി : കൊച്ചിയിൽ 25000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത പാക്ക് ബോട്ട് പിടികൂടിയത്. അതിൽ രാസ ലഹരിവസ്തുക്കൾ ഉണ്ടായിരുന്നതായി അന്വേഷണസംഘം വെളിപ്പെടുത്തി. കേസിൽ റിമാൻഡിലായ പാക്ക് പൗരൻ സുബൈറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ഇന്ന് അപേക്ഷ നൽകി. ഇന്നലെ മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പാക്ക് പൗരൻ സുബൈറിനെ പതിനാല് ദിവസത്തെക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാൾ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതായും വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർക്കായുള്ള അന്വേഷണവും ഊർജജിതമാണ്.

കസ്റ്റഡിയിലുള്ള പാക്ക് വംശജനായ പ്രതി സുബൈറിനെ ദേശീയ അന്വേഷണ ഏജൻസി എൻ ഐ എ റോ, ഐ ബി എന്നിവരും ചോദ്യംചെയ്യുന്നുണ്ട്. ഇയാളിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കാം. താൻ പാക്കിസ്ഥാൻകാരൻ അല്ല ഇറാൻ കാരൻ ആണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതി ഇന്നലെ രാത്രി കൊച്ചി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇൻറലിജൻസിനെ രഹസ്യവിവരം ലഭിക്കുമ്പോൾ ലഹരിവഹിക്കുന്ന പാക്കിസ്ഥാൻ ചരക്കുകൾ ഗുജറാത്ത് പുറംകടൽ താണ്ടി ലക്ഷദ്വീപ് ലക്ഷ്യമാക്കിയാണ് നീങ്ങിയിരുന്നത് ഈ വിവരം പിന്തുടർന്നാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ ൻ സി ബി ലഹരി പിടിക്കാൻ ഇറങ്ങിയത്.
എന്നാൽ നാവികസേന പിന്തുടരുന്ന വിവരം പാക്ക് കപ്പലിൽ ഉള്ളവർക്ക് ലഭിച്ചതായി അതിൻറെ പിന്നീടുള്ള വേഗവും ഇന്ത്യൻ തീരത്തുനിന്ന് രാജ്യാന്തര കപ്പൽ ചാലിലേക്ക് നീങ്ങാൻ കാണിച്ച വിഗ്രതയും സൂചിപ്പിക്കുന്നു. ഉപഗ്രഹ ആശയവിനിമയ സംഗീതങ്ങൾ കപ്പലിൽ ഉണ്ടായിരുന്നതായും അന്വേഷണസംഘം സംശയിക്കുന്നു.