കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് ഡോക്ടര്‍ വന്ദനാദാസിനെ് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീ നിലയത്തില്‍ സന്ദീപിനെ(42) അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. 20ന് ഉച്ചയ്ക്ക് ഒരു മണിക്കു് തിരികെ ഹാജരാക്കണമെന്നും കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റീവ് കോടതി ഒന്ന് ജഡ്ജി സി.ബി രാജേഷ് ഉത്തരവിട്ടു പ്രതിയെ കസ്റ്റടിയില്‍ ആവശ്യപ്പെട്ടു് കേസ് അന്വേഷിക്കുന്ന റൂറല്‍ ക്രൈംബ്രഞ്ച് ഡിവൈഎസ്പി എം എം ജോസ് നല്കിയ അപേക്ഷയിലാണ് നടപടി.
സന്ദീപിനെ ശാരീരിക പ്രശ്നങ്ങളുണ്ടെന്നും കാലില്‍ നീരും മൂത്ര തടസ്സവും ഉണ്ടെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ബി എ ആളൂര്‍ വാദിച്ചു കൊലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്നു് പറയുന്ന ആയുധമടക്കം എല്ലാ തെളിവുകളും പോലീസിന് ലഭിച്ച സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിച്ചാല്‍ മതിയെന്നും ആളൂര്‍ വാദിച്ചു.് എന്നാല്‍ പോലീസ് കസ്റ്റഡി അനിവാര്യമാണെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക് ക്യൂട്ടര്‍ ഷൈല മത്തായി വാദിച്ചു. സന്ദീപ് താലൂക്ക് ആശുപത്രിയില്‍ നിന്നും തന്ത്രപൂര്‍വ്വം കത്രിക കൈക്കലാക്കിയാതാണു കൊലപാതകം നടത്തിയത് ഇത് എങ്ങനെയാണെന്നു് അന്വേഷിക്കേണ്ടതുണ്ട് സന്ദീപിന്റെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നും അറിയേണ്ടതുണ്ട്. പ്രതിയെ മെഡിക്കല്‍ ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി മാനസികാരോഗ്യനില പരിശോധിക്കണമെന്നുള്ള പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയ പ്രതിയെ പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെച്ചു കാലില്‍ പ്ലാസ്റ്ററിട്ടു.സന്ദീപിന്നെ അന്വേഷണസംഘം ഇന്ന് തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.