ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം:  ഉപരാഷ്ട്രപതി ഇന്ന് 4 .40ന് തിരുവനന്തപുരത്തെത്തും അഞ്ചിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം രാജഭവനിലേക്ക് പോകും. സമീപകാലത്ത് നവീകരിച്ച വി വി ഐ പി ലാകും താമസം പത്നി ഡോക്ടർ സുദേഷ് ധൻകറും ഉപരാഷ്ട്രപതി ഒപ്പമുണ്ട് രാജഭവനിൽ വൈകിട്ട് സന്ദർശകരെ കാണും, രാത്രി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നൽകുന്ന വിരുന്നിലും പങ്കെടുക്കും. രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസിൽ വിരുന്നിൽ പങ്കെടുക്കുന്ന അദ്ദേഹം 10.30ന് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചയ്ക്കു 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കണ്ണൂരിലേക്കു മടങ്ങും.