മുട്ടടയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിന്‍റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ലാലനെ പരാജയപ്പെടുത്തി. എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന ടി.പി. റിനോയിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിപിഎം കേശവദാസപുരം ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറിയുമാണ് അജിത്. കോര്‍പ്പറേഷനെതിരെ തുടരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫും ബിജെപിയും