കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ഒരു കോച്ച് കത്തിച്ച കേസിൽ ബംഗാൾ കൊൽക്കത്ത സ്വദേശി പുഷൻ ജിത്ത് സിദ്ഗർ (40 ) പോലീസ് കസ്റ്റഡിയിൽ. ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. എൻ ഐ എ സ്ഥലത്തെത്തിയിട്ടുണ്ട് . മറ്റു കേന്ദ്ര ഏജൻസികളും വിവരങ്ങൾ തേടി. ഇന്നലെ പുലർച്ചെ 1. 25ന് റെയിൽവേ ജീവനക്കാരനാണ് ട്രെയിനിൽ തീ കത്തുന്നത് ആദ്യം കണ്ടത് 1.35 am അഗ്നി രക്ഷ സേനയെത്തി ഒരു മണിക്കൂർ കൊണ്ട് പൂർണമായി അണച്ചു. ആളപായമോ പരിക്കോ ഇല്ല.
തീയിട്ട കോച്ച് കിടന്ന ട്രാക്കിൽ 100 മീറ്റർ അപ്പുറത്താണ് ബി പി സി എല്ലിന്റെ ഇന്ധന സംഭരണ ടാങ്ക് ഇവിടെക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ട്രെയിനിന്റെ പതിനേഴാം കോച്ച് പൂർണമായി കത്തി നശിച്ചു ഈ കോച്ചിന്റെയും ശുചിമുറിയുടെയും ജനൽ ചില്ലും തകർത്ത നിലയിലാണ്. പതിനെട്ടാമത്തെ കോച്ചിന്റെ ശുചിമുറിയുടെ ഭാഗത്തും തീ പിടിച്ചിട്ടുണ്ട് പിടിയിലായ പുഷൻ ജിതിന്റെ മാനസികാരോഗ്യം സംബന്ധിച്ച് സംശയങ്ങളുണ്ട് ലഭിച്ച പത്ത് വിരലടയാളങ്ങളിൽ നാലു വിരലടയാളങ്ങളും ഇയാളുടേതാണ്. ഇന്നലെ ട്രെയിനിൽ തീയിട്ട സ്ഥലത്തിനു സമീപത്ത് ഈ വർഷം ഫെബ്രുവരി 13ന് തീയിട്ടതും ഇയാളാണെന്ന സൂചനയുണ്ട്. ലക്ഷ്യം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല