തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷന്റെ കൂർക്കഞ്ചേരി സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ ആണ് 2000 രൂപ കൈക്കൂലി വാങ്ങവേ തൃശ്ശൂർ വിജിലൻസിന്റെ പിടിയിലായത്. കൂർക്കഞ്ചേരി പനമുക്ക് സ്വദേശിയായ പരാതിക്കാരൻ ടിയാന്റെ അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിൻറെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്കായി ഇക്കഴിഞ്ഞ മാസം 24 തീയതി തൃശ്ശൂർ കോർപ്പറേഷൻ കൂർക്കഞ്ചേരി സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് മുപ്പതാം തീയതി റവന്യൂ ഇൻസ്പെക്ടർ സ്ഥലം പരിശോധനയ്ക്കായി വീട്ടിലെത്തിയപ്പോൾ പരാതിക്കാരൻ സ്ഥലത്തില്ലാത്തതിനാൽ പരാതിക്കാരന്റെ അമ്മ ഓട്ടോ ചാർജ് നൽകി. തുടർന്ന് മടങ്ങി പോയ നാസർ പരാതിക്കാരനെ ഫോണിൽ വിളിച്ച് ഓട്ടോ ചാർജ് മാത്രം പോരാ എന്നും 2000 രൂപ കൈക്കൂലി വേണമെന്നും, ഇന്നുച്ചയ്ക്ക് ശേഷം ഓഫീസിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടു പരാതിക്കാരൻ .ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ശ്രീ.സി ജി ജിം പോളിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് ഉച്ചയ്ക്ക് 2.40 മണിയോടെ കൂർക്കഞ്ചേരി സോണൽ ഓഫീസിൽ വച്ച് പരാതിക്കാരൻ നിന്നും നദിർഷ 2000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണ് ഉണ്ടായത്. പിടികൂടിയ പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ മുമ്പാകെ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പി ശ്രീ ജിം പോളിനെ കൂടാതെ സബ് ഇൻസ്പെക്ടർമാരായ ഫിപീറ്റർ ജയകുമാർ പോലീസ് അസിസ്റ്റൻറ് ഇൻസ്പെക്ടർമാരായ ശ്രീ ബൈജു പോലീസ് ഉദ്യോഗസ്ഥരായ സൈജു സോമൻ, രഞ്ജിത്ത് സിബിൻ, സന്ധ്യ ,ഗണേഷ് ,അരുൺ, സുധീഷ് ,ഡ്രൈവർമാരായ ബിജു ,എ ബി തോമസ്, എന്നിവരും ഉണ്ടായിരുന്നു