മാവേലിക്കര : പുന്നമ്മൂട്ടില്‍ ആറ് വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അച്ഛൻ മേഹേഷിനെ കുറിച്ച് ഞെട്ടിക്കുന്ന കുറിപ്പുമായി അയല്‍വാസിയും അഡ്വക്കേറ്റുമായ കെവി അരുണ്‍. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷ് നാല് വര്‍ഷം കൊണ്ട് സ്വന്തം കുടുംബത്തെ തകര്‍ത്ത് തരിപ്പണമാക്കി എന്നാണ് അദ്ദേഹം പറയുന്നത്. കുറിപ്പ് ഇങ്ങനെ… അയല്‍വാസിയും,നാട്ടുകാരനും,വളരെ വര്‍ഷങ്ങളായി അടുത്ത് അറിയാവുന്ന കുടുംബവും ആണ്, സമ്ബത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാം ഉള്ള കുടുംബം. പക്ഷെ ഈ ചെറുപ്പക്കാരൻ്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വര്‍ഷം കൊണ്ട് ഈ കുടുംബത്തെ തകര്‍ത്തു തരിപ്പണമാക്കി.ആറു വയസുകാരിയും സ്വന്തം മകളുമായ ഈ കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാള്‍ വെട്ടി കൊലപ്പെടുത്തി, രണ്ട് വര്‍ഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. നാല് വര്‍ഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോള്‍ സംശയം, അതും ആത്മഹത്യ ആവണം. കുട്ടിക്കൊപ്പം വെട്ടേറ്റ അമ്മയെ ഇന്നലെ ആശുപത്രിയില്‍ പോയി കണ്ടു.സത്യത്തില്‍ എങ്ങനെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ ആണ്, വെട്ടേറ്റതിലല്ല.. അവരുടെ നിലവിലെ ശാരീരിക സ്ഥിതി കണ്ട് തകര്‍ന്ന് പോയി.. ഒന്നേ പറയാനുള്ളൂ. പഴയ പോലെ അല്ല. സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ യഥേഷ്ടം എല്ലായിടവും ലഭ്യമാണ്.സ്വന്തം മക്കള്‍ അത് പെണ്ണോ ആണോ ആവട്ടെ. എവിടെ പോവുന്നു ആരൊക്കെ ആണ് സുഹ്യത്തുക്കള്‍ എന്ന് നിരന്തരം ശ്രദ്ധ വേണം. ഒപ്പം കുട്ടിക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സാഹചര്യം ബോധപൂര്‍വ്വം വീട്ടില്‍ സൃഷ്ടിക്കണം. കൂടാതെ നിര്‍ബന്ധമായും, കുട്ടിയെ പഠനത്തിന് ഒപ്പം ഏതെങ്കിലും മറ്റൊരു വിഷയത്തില്‍ സ്പോര്‍ട്സിലോ ഡാൻസിലോ ബോഡി ബിംല്‍ഡിങ്ങിലോ, പക്ഷി മ്യഗാദികളെ വളര്‍ത്തുന്നതിലോ അല്ലെങ്കില്‍ മിനിമം ഏതെങ്കിലും ഒരു രാഷ്ട്രിയ- മത – സാമുദായിക സംഘടനയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യം നമ്മളായി തന്നെ ബോധപൂര്‍വ്വം ഒരുക്കണം.അങ്ങനെ ഇല്ലാത്തവരാണ് (ഇവൻ അടക്കം) മയക്കുമരുന്ന് മാഫിയയുടെ കുരുക്കില്‍ വേഗം പെടുന്നത്.
അല്ലാതെ ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയി കണ്ടാല്‍, ഏത് വീട്ടിലും ഏത് നിമിഷവും ഇത് ആവര്‍ത്തിക്കും. കാരണം സാമൂഹിക അന്തരീക്ഷം അത്ര ഭീകരമാണ്. മയക്ക് മരുന്ന് വില്‍പന ലാഭം ഉണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല അതിന് രാജ്യാന്തര ലക്ഷ്യങ്ങളുമുണ്ട്. ശ്രദ്ധിക്കുക ശത്രു നിസാരക്കാരനല്ല എന്നായിരുന്നു അദ്ദേഹം കുറിച്ചത്.ഇന്നലെയാണ് ആറ് വയസ് പ്രായമുള്ള നക്ഷത്രയെ 38കാരനായ മഹേഷ് മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ‘അമ്മ വിദ്യയുടെ മാതാപിതാക്കളെ കാണണമെന്ന് മകള്‍ ശാഠ്യംപിടിക്കുമായിരുന്നു. ഇതേത്തുടര്‍ന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പോലീസ് സംശയിക്കുന്നെങ്കിലും കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. പുനര്‍ വിവാഹം നടക്കാത്തതില്‍ ഇയാള്‍ നിരാശനായിരുന്നെന്ന് പോലീസ് പറയുന്നു. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും.
മഹേഷിന്റെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നു.എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അതിനുശേഷം ശല്യം തുടര്‍ന്നതോടെ മഹേഷിനെതിരേ പോലീസ് കേസെടുത്തിരുന്നു. വൈകുന്നേരം ജങ്ഷനിലെത്തി മടങ്ങിയ മഹേഷിന്റേത് ഭയപ്പെടുത്തുന്ന മുഖഭാവമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൃത്യംകഴിഞ്ഞ് മഴുവുമായി വീടിനു മുന്നിലെ റോഡില്‍ നിലയുറപ്പിച്ച ശ്രീമഹേഷില്‍ നിന്ന് ആക്രമണം ഭയന്ന് പലരും ഒഴിഞ്ഞുമാറിപ്പോകുകയായിരുന്നു.വിവരമറിഞ്ഞ് വൻപോലീസ് സംഘം എത്തിയാണ് കൈയ്ക്ക് വെട്ടേറ്റ സുനന്ദയെയും ആക്രമണഭീഷണിയുമായി നിലയുറപ്പിച്ചിരുന്ന ശ്രീമഹേഷിനെയും ആശുപത്രിയിലേക്കു മാറ്റിയത്. നക്ഷത്രയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയതിനുശേഷം പോലീസ് വീടു സീല്‍ചെയ്തു. മെഡിക്കല്‍ പരിശോധനയ്ക്കുശേഷം മാവേലിക്കര ജില്ലാ ആശുപത്രിയില്‍നിന്ന് ശ്രീമഹേഷിനെ പോലീസ് ജീപ്പിലേക്കു കയറ്റാൻ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടയാൻ ശ്രമിച്ചിരുന്നു.