കണ്ണൂരില്‍ തെരുവുനായ ആക്രമണം; 11 വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ:  ഭിന്നശേഷിക്കാരൻ ആയ പത്തുവയസ്സുകാരൻ തെരുവ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുഴുപ്പിലങ്ങാട് കെട്ടിനകം നൗഷാദ് ദമ്പതികളുടെ മകൻ നിഹാൽ അണ് മരിച്ചത്. ഏകദേശം 3 മണിക്കൂറോളം നായയുടെ ആക്രമണത്തിനാ കുട്ടി ഇരയായി.കളിക്കുന്നതിനിടയിൽ കുട്ടിയെ ഇന്നലെ വൈകിട്ട് 4.30 മുതൽ കാണാനില്ലായിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി എട്ടര മണിയോടെ വീട്ടിൽ നിന്നും 300 മീറ്റർ അകലെയുള്ള ആളില്ലാത്ത വീടിൻറെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി കുട്ടിയുടെയും മുഖത്തും അരയ്ക്കു താഴെയും എല്ലാം മാരകമായ മുറിവുകളുണ്ടായിരുന്നു. കളിക്കുന്നതിനിടെ പുറത്തിറങ്ങിയ കുട്ടിയെ തെരുവ് നായ്ക്കൾ . ഇവിടേക്ക് ഓടിച്ചത് ആകാമെന്നാണ് പ്രാഥമിക നിഗമനം. ധർമ്മടം സ്വാമി കുന്ന് ജെസിസി സ്കൂളിൻറെ വിദ്യാർത്ഥിയാണ് സഹോദരൻ നസൽ.തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുക്കാർ പരാതി ഉന്നയിച്ചിട്ടും ഇതിനെതിരെ അധികൃതർ നടപടികൾ ഒന്നും തന്നെ ചെയ്യ്തിരുന്നില്ല.