സംസ്ഥാനത്ത് വീണ്ടും വനിതാ ഡോക്ടര്‍ക്ക്; നേരേ ആക്രമണം

തലശ്ശേരി: സംസ്ഥാനത്ത് ഡോക്ടര്‍ക്ക് നേരേ വീണ്ടും ആക്രമണം.തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അമൃതരാജി എന്ന വനിതാ ഡോക്ടറെയാണ് ചികിത്സതേടിയെത്തിയ ആള്‍ ആക്രമിച്ചത്.പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയത്.
പുലര്‍ച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തില്‍ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍ അമൃതരാജിയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്.ചികിത്സ നല്‍കുന്നതിനിടെ മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു. ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നതായും ഡോക്ടര്‍ ആരോപിച്ചു.