പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. പലര്‍ക്കും പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്. കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.