തിരുവനന്തപുരത്ത് യുവതി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍
തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ ആറ്റിങ്ങല്‍ സ്വദേശി കിരണിനെ പൊലീസ് പിടികൂടി.
കഴക്കൂട്ടം പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
റസ്റ്റോറന്റിലെത്തിയ യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അഗ്രോ ബസാര്‍ ഗോഡൌണില്‍ വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്. യുവതിയെ പ്രതി അതിക്രൂരമായി മര്‍ദിച്ചതായും പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ യുവതി എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്.