കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അന്വേഷണം ആരംഭിച്ച് വിജിലൻസ്. സുധാകരന്റെ വരുമാന സ്രോതസ് കണ്ടെത്താനായാണ് അന്വേഷണം .കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഭാര്യയുടെ അക്കൗണ്ട് വിശദാംശങ്ങൾ തേടി ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രിൻസിപ്പലിന് നോട്ടീസ് നൽകിയതായി സുധാകരൻ പറഞ്ഞു. അനധികൃതമായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കിയെങ്കിൽ കണ്ടെത്തട്ടെ. എന്ത് അന്വേഷണവുമായും സഹകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.എം വി ഗോവിന്ദനും ദേശാഭിമാനിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു. തെളിവില്ലാതെ ദേശാഭിമാനി വാർത്ത മാത്രം അടിസ്ഥാനപ്പെടുത്തി വായിൽതോന്നിയത് വിളിച്ചുപറഞ്ഞരീതി അംഗീകരിക്കാനാകില്ല. രണ്ട് ദിവസത്തിനകം മാനനഷ്ടക്കേസ് ഫയൽ ചെയ്യും. മോൻസൺ മാവുങ്കലിന്റെ സാമ്പത്തികതട്ടിപ്പ് കേസിൽ പ്രതിയായ സാഹചര്യം രാഹുൽ ഗാന്ധിയെ ധരിപ്പിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.