വയനാട്: പുൽപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസുകുട്ടി റിമാന്‍ഡില്‍. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബാങ്ക് മുന്‍ ഡയറക്ടറുമായ പൗലോസുകുട്ടിയെ രണ്ടാഴ്ചത്തേക്ക് മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കു ആലൂര്‍ക്കുന്നിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പൗലോസുകുട്ടിയുടെ അറസ്റ്റ്
വൈകുന്നേരമാണ് രേഖപ്പെടുത്തിയത്. ഇന്നു രാവിലെ 11 ഓടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
കേളക്കവല പറമ്പക്കാട്ട് ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ പരാതിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൗലോസുകുട്ടിയെ അറസ്റ്റുചെയ്തത്. ഇതേ കേസിലെ പ്രതികളില്‍ ബാങ്ക് മുന്‍ പ്രസിഡന്റും രാജിവച്ച കെപിസിസി ജനറല്‍ സെക്ട്രട്ടറിയുമായ കെ.കെ. ഏബ്രഹാം, ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവിഎന്നിവര് എന്നിവര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.
Next Post