മാരക മയക്കുമരുന്നായ എംഡിഎംഎ എയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

 

 

വയനാട് : മാരക മയക്കുമരുന്നായ എംഡിഎംഎ എയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. മുട്ടില്‍ കൊളവയലില്‍ വാഹന പരിശോധനയ്ക്കിടെ വാര്യാട് കപ്പമംഗലത്ത് പി.യദു കൃഷ്ണന്‍ (28)ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 9.52 ഗ്രാം എംഡി എം എ പിടികൂടി. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ടി.ഷറഫുദ്ദിനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കൽപ്പറ്റ കോടതിയിൽ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍ ഷിജു എം.സി., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനു കെ, മിഥുന്‍ കെ., ഡ്രൈവര്‍ പ്രസാദ് കെ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.