വയനാട്ടില്‍ മയക്കുമരുന്ന് കേസുകളില്‍ വര്‍ധന

 

വയനാട്: വയനാട് ജില്ലയില്‍ അതിമാരക മയക്കുമരുന്നുകളുടെ കടത്തും വില്‍പനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തില്‍ അവക്കെതിരെയുള്ള  നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് ഇന്ന് കൽപ്പറ്റ ജില്ല ആസ്ഥാനത്ത് അറിയിച്ചു. ജില്ലയിലുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കും. ഒരാഴ്ചക്കിടെ എം.ഡി.എം.എയുമായി പിടിയിലായത് നിരവധി പേരാണ്. വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നിന്ന് 10.20 ഗ്രാം എം.ഡി.എം.എയുമായി ഒമ്പത് യുവാക്കളെയും, മുത്തങ്ങയില്‍ നിന്ന് 45.79 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവാവിനെയും പിടികൂടിയിരുന്നു. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ മുഖ്യകണ്ണിയായ ഐവറികോസ്റ്റുകാരനെയും ജില്ലാ പോലീസ് വലയിലാക്കിയിരുന്നുവെന്നു എസ് പി പറഞ്ഞു