വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ മൂന്നാമത്തെ പ്രതിയും പിടിയില്‍.

കൊച്ചി: കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പ്രതിയായ  ഒറിയോൺ എജ്യു വിങ്സ് ഉടമ സജു ശശിധരൻ ആണ്നിഖിൽ തോമസിന് വ്യാജ സിർട്ടിഫിക്കറ്റ് കൈമാറിയതിൽ അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇദ്ദേഹം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ പിടിയിലായതോടെ മറ്റാർക്കെങ്കിലും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നുള്ളതും പൊലീസിന് കണ്ടെത്താന്‍ സാധിച്ചേക്കും. ഇതിനായി സജു ശശിധരനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റിന് പുറമെ മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ടിസി തുടങ്ങിയവയും ഒറിയോണ്‍ ഏജന്‍സി നല്‍കിയിരുന്നു. മുന്‍ എസ്എഫ്ഐ നേതാവായിരുന്ന അബിന്‍ സി രാജ് രണ്ട് ലക്ഷം രൂപ വാങ്ങിയാണ് തനിക്ക് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്ന് നിഖില്‍ തോമസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒറിയോണ്‍ ഏജന്‍സി വഴിയായിരുന്നു അബിന്‍ സി രാജ് നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത്.