എം വി ഗോവിന്ദനെതിരെ പ്രാഥമിക അന്വേഷണത്തിന് ക്രൈംബ്രാഞ്ച്.

തിരുവനന്തപുരം: കെ സുധാകരനെതിരായ വിവാദ പരാമർശങ്ങളിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പ്രാഥമിക അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊതുപ്രവർത്തകൻ പായ്ചിറ നവാസ് നൽകിയ പരാതിയിലാണ് നടപടി.തിങ്കളാഴ്ച പരാതിക്കാരനിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. വെള്ളിയാഴ്ച രാവിലെ 11 ന് കളമശേരി ഓഫീസിൽ വെച്ചാണ് മൊഴിയെടുപ്പ്.

ഡി ജി പി അനിൽകാന്തിനായിരുന്നുഎം . വി ഗോവിംന്ദൻ നടത്തിയ വിവാദ പരാമർശങ്ങളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ പായ്ചിറ നവാസ് പരാതി നൽകിയത്. ഡി ജി പിയാണ് പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.അന്വേഷണചുമതല എറണാകുളം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് .