കാലവര്‍ഷം ജൂണ്‍ മാസത്തില്‍ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം

തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയെത്തിയ കാലവര്‍ഷം ജൂണ്‍ മാസത്തില്‍ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമാണ് കടന്നുപോയത്.

ജൂണില്‍ ‘ചതിച്ച’ കാലവര്‍ഷം പക്ഷേ ജൂലൈ ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സംസ്ഥാനത്ത് കാലവര്‍ഷം ഇനിയും കനത്തില്ലെന്ന ആശങ്കയ്ക്ക് ഈ ആഴ്ചയോടെ മാറ്റമുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിക്കുന്നത്. നാളെമുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.