തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലില്‍ എതിര്‍പ്പ് ഉയര്‍ത്തി കേരളം.
തിരുവനന്തപുരം: തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലില്‍ എതിര്‍പ്പ് ഉയര്‍ത്തി കേരളം.
ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.
ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടത്. ദി സ്റ്റേറ്റ് ക്യാപിറ്റല്‍ റീലൊക്കേഷൻ ബില്‍ 2023 ലൂടെയാണ് ഹൈബി ഈഡൻ 2023 മാര്‍ച്ച് 9ന് ലോകസഭയില്‍ ആവശ്യമുന്നയിച്ചത്.