കൊച്ചിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു

വയോധിക വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാടിനെ നടുക്കിയ കൊലവിളി നീണ്ടതു മണിക്കൂറുകളോളം. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാർട്മെന്റിൽ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്ചത്. സംഭവത്തിൽ മകൻ വിനോദ് ഏബ്രഹാമിനെ (51) അറസ്റ്റ് ചെയ്തു.
രാവിലെ മുതൽ തുടങ്ങിയ പ്രശ്നത്തിൽ അയൽവാസികൾ അറിയിച്ചതനുസരിച്ചു കൗൺസിലർ ഉച്ചയോടെയാണ് ഇടപെടുന്നത്. വിനോദിനെ ആശുപത്രിയിലേക്കു മാറ്റണം എന്നായിരുന്നു അവരുടെ ആവശ്യം. കൗൺസിലർ അറിയിച്ചതനുസരിച്ചു പൊലീസ് വന്നെങ്കിലും വാതിൽ തുറന്നില്ല. ഇതിനിടെ ജനൽ തുറന്ന വിനോദ്, ഇവിടെ പ്രശ്നമൊന്നുമില്ലെന്നെന്നും ഞാനും അമ്മയും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും പറഞ്ഞു.