പാലക്കാട്: ട്രെയിനിൽ കടത്താൻ ശ്രമം നടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൃശൂർ മരത്തംകോട് സ്വദേശിയായ അൻസാരി എന്ന ഹക്കീമുൽ അൻസാരിയാണ് (23) അറസ്റ്റിലായത്.ഫാസ്റ്റ് ഫുഡ് പാചകത്തൊഴിലാളിയാണ് ഇയാൾ. കുന്നംകുളം, പന്നിത്തടം, മരത്തംകോട് പ്രദേശങ്ങളിലുള്ള സ്കൂൾ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്. ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 20 ഗ്രാം എംഡിഎംഎ കണ്ടെത്തി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പ്ലാറ്റ്ഫോമിൽ തടഞ്ഞുനിർത്തി പരിശോധിച്ചതോടെയാണ് ലഹരി കണ്ടെടുത്തത്.