കേരളത്തിലെ ഏറ്റവും പ്രബലമായ സമുദായമാണ് ഈഴവ സമുദായം ഈഴവ സമുദായം ‘ ആ സമുദായത്തിന്റെ സ്വന്തം സംഘടനയാണ് ശ്രീനാരായണ ഗുരുവിൻറെ നാമധേയത്താൽ രൂപീകരിക്കപ്പെട്ട എസ് എൻ ഡി പി യോഗം ‘ ഈ ശക്തമായ സംഘടനയിൽ പ്രസിഡണ്ടിനെക്കാൾ എല്ലാ കാലത്തും അധികാരം ജനറൽ സെക്രട്ടറിയുടെ കൈകളിൽ ആണ് എസ് എൻ ഡി പി യുടെ ജനറൽ സെക്രട്ടറി കസേരയിൽ വെള്ളാപ്പള്ളി നടേശൻ ഇരിക്കാൻ തുടങ്ങിയിട്ട് 25 കൊല്ലം കഴിഞ്ഞു ഇതിനിടയിലാണ്ഏതാണ്ട് 10 വർഷം മുൻപ് ഈഴവ സമുദായത്തിന്റെ പുരോഗതിക്ക് സ്വന്തം രാഷ്ട്രീയ പാർട്ടി വേണം എന്ന് വാശി പിടിച്ചുകൊണ്ട് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ചത്.ഭാരതീയ ധർമ്മജന സേന എന്ന പാർട്ടിയുടെ ചുരുക്കപ്പേര് ബി ഡി ജെ എസ് എന്നാണ് ‘ ദേശീയതലത്തിൽ രൂപീകരിച്ചു എന്ന അവകാശപ്പെടുന്ന ഈ പാർട്ടിയുടെ ദേശീയ പ്രസിഡൻറ് വെള്ളാപ്പള്ളിയുടെ മകനായ തുഷാർ വെള്ളാപ്പള്ളി ആണ് 2015 ഡിസംബറിൽ ആണ് വെള്ളാപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ഈ സംഘടന രൂപീകരിച്ചത്
വെറുതെ ഒരു സുപ്രഭാതത്തിൽ പാർട്ടി പ്രഖ്യാപനം നടത്തുകയായിരുന്നില്ല വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ കേരളം ഒട്ടാകെ നടന്ന ഈഴവ മഹാ സമ്മേളനങ്ങളുടെ ഒടുവിലാണ് സ്വന്തം പാർട്ടിയുടെ പേരും കൊടിയും അടയാളവും ഒക്കെ പ്രഖ്യാപിച്ചത്. ഈ പാർട്ടി പ്രഖ്യാപിച്ചതിനുശേഷം വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് കേരളത്തിലെ ഈഴവ സമുദായം ഈ പാർട്ടിയുടെ പിന്നിൽ അണിനിരന്നു കൊണ്ട് അധികാരി വർഗ്ഗത്തോട് തങ്ങൾക്ക് അവകാശപ്പെട്ടതെല്ലാം ധൈര്യമായി ചോദിച്ച് മേടിച്ചിരിക്കും എന്നൊക്കെ ആയിരുന്നു
ഏതായാലും ബിഡിജെഎസ് എന്ന പാർട്ടി രൂപീകരിക്കുകയും അതിനുശേഷം പല തെരഞ്ഞെടുപ്പുകളിലും നിരവധി സ്ഥാനാർഥികളെ നിർത്തി മത്സരത്തെ നേരിടുകയും ചെയ്തു എങ്കിലും ഒരിടത്ത് പോലും വിജയിക്കാൻ കഴിഞ്ഞില്ല എന്നത് ബിഡിജെഎസ് എന്ന പാർട്ടിയുടെ ദുര്യോഗം ആയിരുന്നു.2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സംസ്ഥാനത്ത് ഒട്ടാകെ ആയി 37 സീറ്റുകളിൽ മത്സരിച്ചുവെങ്കിലും ഒരിടത്തും ജയിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല കാര്യമായി വോട്ട് മേടിക്കാൻ പോലും കഴിഞ്ഞില്ല പിന്നീട് 2019 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം കൊടുത്ത എൻഡിഎ മുന്നണിയിലെ ഘടകകക്ഷിയായി കേരളത്തിൽ നാല് സീറ്റുകളിൽ മത്സരിച്ചെങ്കിലും അവിടെയും ജയം ഒന്നും ഉണ്ടായില്ല
ഏതായാലും ബിഡിജെഎസ് എന്ന പാർട്ടിയുടെ ഇപ്പോഴത്തെ ഗതികേട് കണ്ടുകൊണ്ടിട്ടായിരിക്കാം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പാർട്ടിയെ തള്ളിപ്പറഞ്ഞിരിക്കുകയാണ് വെറും തള്ളിപ്പറയൽ മാത്രമല്ല എസ് എൻ ഡി പി യോഗത്തിന് രാഷ്ട്രീയമായ ഒരു നിലപാടും ഇല്ലെന്നും മത സാമുദായിക സംഘടനയുടെ നേതാക്കൾ പറഞ്ഞാൽ അതിനനുസരിച്ച് സമുദായ അംഗങ്ങൾ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞുപോയ എന്നും വരെ വെള്ളാപ്പള്ളി പ്രസ്താവിച്ചു വച്ചിരിക്കുകയാണ്.എസ്എൻഡിപി യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസികളും ഉണ്ടെന്നും അവരെല്ലാം അവരുടെ വിശ്വസിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യും എന്നും വെള്ളാപ്പള്ളി നടേശൻ തുറന്ന പ്രസ്താവന നടത്തിയിരിക്കുകയാണ്. ഇവിടെയാണ് വെള്ളാപ്പള്ളി എന്ന സമുദായ നേതാവിന്റെ ഏതുകാലത്തെയും രാഷ്ട്രീയ നിലപാടുകളുടെ വസ്തുതാപരമായ സ്ഥിതി പുറത്തുവരുന്നത്. എസ്എൻഡിപി യോഗത്തിന് രാഷ്ട്രീയമായ നിലപാടും രാഷ്ട്രീയമായ പാർട്ടിയും എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് ബിഡിജെഎസ് അദ്ദേഹം നേതൃത്വം കൊടുത്ത രൂപീകരിച്ചത് ഇപ്പോൾ സമുദായത്തിന് രാഷ്ട്രീയ നിലപാട് ഇല്ല എന്ന് പറയുന്നുവെങ്കിൽ തീർച്ചയായും യോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബിഡിജെഎസ് എന്ന പാർട്ടി പിരിച്ചുവിടുകയാണ് ആദ്യം വെള്ളാപ്പള്ളി ചെയ്യേണ്ടിയിരുന്നത് സമുദായത്തിന് സ്വന്തമായ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചുകൊണ്ട് വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിൽ പാർട്ടിയുടെ പാർട്ടികമായ അടിത്തറ തുല്യതയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുക എന്നതായിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു
കേരളത്തിൽ വിവിധ മതങ്ങളും നിരവധിയായ ജാതികളും സമൂഹത്തിൽ ഉണ്ട്. ഈഴവ സമുദായത്തെ പോലെ അംഗബലം കൊണ്ട് ശക്തമായ സമുദായമാണ് നായർ സമുദായം’ അതുപോലെതന്നെയാണ് ക്രിസ്തീയ മത വിശ്വാസികളുടെയും മുസ്ലിം മത വിശ്വാസികളുടെയും കാര്യം. ഈ വിഭാഗങ്ങളെല്ലാം സ്വന്തമായി രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കാതെ നിഷ്പക്ഷമായ നിലപാട് സ്വീകരിച്ചുകൊണ്ട് ഭരണ കേന്ദ്രങ്ങളിൽ നിന്നും ആവശ്യമായവ ചോദിച്ചു വാങ്ങുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന് എല്ലാം തള്ളികൊണ്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ സാമുദായ പാർട്ടിയുടെ പ്രഖ്യാപനം
ഈഴവ സമുദായത്തിനും എസ് എൻ ഡി പി ക്കും രാഷ്ട്രീയപാർട്ടി എന്നത് പുതിയ കാര്യം അല്ല. 1976 ൽ അന്നത്തെ എസ് എൻ ഡി പി നേതൃത്വം മുൻകൈയെടുത്ത് സോഷ്യലിസ്റ്റ് റിപ്പബ്ലിക് പാർട്ടി എന്ന പേരിൽ ആർ എസ് പി രൂപീകരിച്ചു പിന്നീട് എൻ എസ് എസ് ആഭിമുഖ്യത്തിൽ എൻഡിപി എന്ന പാർട്ടിയും കേരളത്തിൽ രൂപം കൊണ്ടു
1986 ആയപ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തിന്റെ പാർട്ടിയായ എസ് ആർ പി ക്ക് നിയമസഭയിൽ രണ്ട് അംഗങ്ങൾ ഉണ്ടായി. അന്നത്തെ കെ കരുണാകരൻ മന്ത്രിസഭയിൽ എസ് ആർ പി പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ എൻ ശ്രീനിവാസൻ’ എക്സൈസ് വകുപ്പ് മന്ത്രിയായി വരികയും ഉണ്ടായി. എന്താണ് പിന്നീട് ഈ പാർട്ടിക്ക് അകത്തും ആഭ്യന്തര കലഹങ്ങൾ ഉണ്ടാവുകയും പാർട്ടി പിളരുകയും ഏറെ വൈകാതെ കേരളത്തിൽ ആ പാർട്ടി ഇല്ലാതായി തീരുകയും ചെയ്തു. ഇതിനുശേഷം ഏറെ കാലം കഴിഞ്ഞാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ മകൻ തുഷാർ വെള്ളാപ്പള്ളി പ്രസിഡണ്ടായി കൊണ്ടുള്ള ബിഡിജെഎസ് എന്ന പാർട്ടി രൂപീകരിക്കപ്പെട്ടത്
കേരളത്തിലും ലോകസഭാ തെരഞ്ഞെടുപ്പിന്റെ അനാർഥി നിർണയങ്ങളും പ്രചരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. ബിഡിജെഎസ് എന്ന പാർട്ടി ബിജെപി നേതൃത്വം കൊടുക്കുന്ന സഖ്യത്തിലാണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലും ബിജെപി ശക്തികക്ഷിയായ ബി ഡി ജെ എസ് എന്ന പാർട്ടിക്ക് നാല് സീറ്റ് എങ്കിലും കൊടുത്തേക്കും ‘ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പാർട്ടി പ്രസിഡണ്ടായ തുഷാർ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധിക്ക് എതിരെ ആണ് മത്സരിച്ചിരുന്നത് ‘കാര്യമായി വോട്ട് ഒന്നും നേടാൻ കഴിയാതെ അവിടെയും തോൽവി ഏറ്റുവാങ്ങുകയാണ് ഉണ്ടായത്
ഈ തെരഞ്ഞെടുപ്പിലും താൻ രൂപീകരിച്ച ബിഡിജെഎസ് എന്ന പാർട്ടി ഒരു പ്രാധാന്യവും നേടിയെടുക്കില്ല എന്ന തിരിച്ചറിവ് കൊണ്ടാണ് മുൻകൂട്ടി തന്നെ വെള്ളാപ്പള്ളി നടേശൻ എസ് എൻ ഡി പി യോഗത്തിന് രാഷ്ട്രീയ നിലപാട് ഇല്ല എന്ന് പ്രസ്താവന നടത്തിയിരിക്കുന്നത് രാഷ്ട്രീയമായ കാര്യങ്ങളിൽ മാത്രമല്ല ഒരു വിഷയത്തിലും സ്ഥിരമായ നിലപാട് എടുക്കുന്ന സ്വഭാവമുള്ള ആളല്ല വെള്ളാപ്പള്ളി നടേശൻ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എൽഡിഎഫ് ഭരണത്തിൽ വരുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നേതാക്കളെയും പുകഴ്ത്തി പറയുകയും പിന്നീട് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ അതുപോലെതന്നെ കോൺഗ്രസ് നേതാക്കളെയും പാർട്ടിയെയും പുകഴ്ത്തി പറയുകയും ചെയ്യുന്നതിന് യാതൊരു മടിയും കാണിക്കാത്ത ആളാണ് വെള്ളാപ്പള്ളി നടേശൻ ചേർത്തലയിലെ സഹപാഠിയായിരുന്ന കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ് എ കെ ആൻറണിയെ അവസരം പോലെ മാന്യൻ എന്നും കൊള്ളു കാല്ലാത്തവൻ എന്നും മാറിമാറി വിളിച്ചിട്ടുള്ള ആൾ കൂടിയാണ് വെള്ളാപ്പള്ളി നടേശൻ
ഈ തെരഞ്ഞെടുപ്പിൽ ഏതായാലും ബിഡിജെഎസ് എന്തെങ്കിലും അൽഭുതം കാണിക്കുകയോ അതുവഴി സ്വന്തം മകൻ ഭരണത്തിൽ പങ്കാളിയാവുകയോ ചെയ്യാൻ സാധ്യതയില്ല എന്ന തിരിച്ചറിവ് കൂടി ഉള്ളതുകൊണ്ടാണ് എസ്എൻഡിപി യോഗത്തിന് രാഷ്ട്രീയ നിലപാടില്ലാ എന്ന് ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ മുൻകൂട്ടി പ്രസ്താവിച്ചിരിക്കുന്നത് എപ്പോൾ വേണമെങ്കിലും ഏതിനെയും ഉൾക്കൊള്ളാനും എപ്പോൾ വേണമെങ്കിലും തള്ളിക്കളയാനും മടി കാണിക്കാത്ത വെള്ളാപ്പള്ളി ബീഡി ജെ എസിനെ പോലെ തന്നെ സ്വന്തം മകൻ തുഷാർ വെള്ളാപ്പള്ളി തള്ളിപ്പറയുമോ എന്നതാണ് ഇനി കണ്ടറിയേണ്ട കാര്യം