ഇവിടെ ഒരു സർക്കാർ ഉണ്ടോ ? എന്താണ് ഈ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത് ‘ ഒരുതരത്തിലും ജീവിക്കാൻ കഴിയുന്നില്ല എന്ന സ്ഥിതിയല്ലേ ഇവിടെ ‘ നാട്ടിലും ജീവിക്കാൻ കഴിയുന്നില്ല നാട്ടിലും ജീവിതം നടക്കുന്നില്ല. നാടുമുഴുവൻ പലതരത്തിലുള്ള സമരങ്ങൾ’ നിത്യോപയോഗ സാധനം വാങ്ങി ഭക്ഷണം ഉണ്ടാക്കാൻ പോലും സാധിക്കാത്ത സ്ഥിതി’ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ട്രഷറിയിൽ പണമില്ല പാവങ്ങൾക്ക് പെൻഷൻ കൊടുക്കാൻ ഒരു വഴിയും കാണുന്നില്ല.കാട്ടിൽ കിടക്കുന്ന എല്ലാ മൃഗങ്ങളും നാട്ടിലെത്തി ഇറങ്ങിവന്ന്ന്ന് നിത്യേന ആൾക്കാരെ കൊല്ലുന്നു. മരണപ്പെട്ടവരുടെ ശവമഞ്ചം തെരുവിൽ ഇട്ട് വലിക്കുന്നു. ഇതൊക്കെനടന്നുകൊണ്ടിരിക്കുമ്പോഴും ഒരു കാര്യത്തിലും ഫലപ്രദമായി ഇടപെട്ട് പ്രശ്നപരിഹാരത്തിന് വഴി ഒരുക്കാതെ സർക്കാർ നീങ്ങുന്നു. എന്ത് ചോദിച്ചാലും വടക്കോട്ട് ചൂണ്ടിക്കാണിച്ച് കേന്ദ്രം തരുന്നില്ല എന്ന മറുപടി പറയുന്നു.
കാട്ടുമൃഗങ്ങളെ കൊണ്ട് കേരളത്തിലെ പല ജില്ലകളിലും ആൾക്കാർക്ക് പൊറുതിമുട്ടിയിരിക്കുന്നു. കുറേക്കാലം മുമ്പ് വരെ കർഷകർ മലയോര ജില്ലകളിൽ നട്ടു നനച്ചു വളർത്തുന്ന കൃഷി നശിപ്പിക്കലാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി പലതരത്തിലുള്ള ക്രൂര മൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിവന്ന് പച്ച മനുഷ്യരെ മൃഗീയമായി കൊല്ലുന്നു ഈ രണ്ടു ദിവസത്തിനിടയിൽ മൂന്ന് മനുഷ്യ ജീവനുകളാണ് മൃഗങ്ങളുടെ ആക്രമണം മൂലം കൊല്ലപ്പെട്ടത് കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കോഴിക്കോട് പാലക്കാട് ഇടുക്കി വയനാട് ജില്ലകളിലായി 8 മനുഷ്യരെ ആണ് ആന കാട്ടുപോത്ത് കാട്ടുപന്നി തുടങ്ങിയ മൃഗങ്ങൾ ആക്രമിച്ചു കൊലപ്പെടുത്തിയത് കഴിഞ്ഞ ജനുവരി എട്ടാം തീയതി ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളി പരിമള കൊല്ലപ്പെട്ടു ജനുവരി 22ന് കോയമ്പത്തൂർ സ്വദേശി മൂന്നാറിൽ കൊല്ലപ്പെട്ടു ഫെബ്രുവരി മാസം പത്താം തീയതി വയനാടു ജില്ലയിലെ മാനന്തവാടിയിൽ അജീഷ് എന്നയാൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു ഫെബ്രുവരി മാസം തന്നെ പതിനാറാം തീയതി വയനാട് കുറുവ എന്ന സ്ഥലത്ത് ടൂറിസം കേന്ദ്രത്തിൽ പോൾ എന്നയാൾ കൊല്ലപ്പെട്ടു ഫെബ്രുവരി മാസം ഇരുപത്തിയാറാം തീയതി ഇടുക്കി ജില്ലയിലെ കന്യ മലയിൽ ഓട്ടോ ഡ്രൈവർ സുരേഷ് കൊല്ലപ്പെട്ടു മാർച്ച് നാലാം തീയതി അടിമാലിയിൽ ഇന്ദിര എന്ന സ്ത്രീ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു ഈ കഴിഞ്ഞ അഞ്ചാം തീയതി അതിരപ്പള്ളിയിൽ വത്സ എന്ന സ്ത്രീയും കൊല്ലപ്പെട്ടു ഇതെല്ലാം കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിവന്ന മനുഷ്യജീവൻ അപഹരിച്ച സംഭവങ്ങൾ ആണ് ഓരോ മരണവും അതുപോലെ മൃഗങ്ങളുടെ കടന്നുകയറ്റവും ഉണ്ടാകുമ്പോൾ സ്വന്തം മന്ത്രിമന്ദിരത്തിൽ ശീതീകരിച്ച ഓഫീസിലിരുന്ന് ഉറക്കെ ഞെട്ടുകയും ഉടൻ തന്നെ വേണ്ട നടപടിയെടുക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മന്ത്രിയും അതു കേട്ട് എല്ലാം ഓക്കേ എന്ന് പറഞ്ഞിരിക്കുന്ന സർക്കാരും ഈ സ്ഥിതി തുടർന്നാൽ പാവം ജനങ്ങൾ എന്താണ് ചെയ്യുക.
ഇപ്പോൾ അടുത്തടുത്ത ദിവസങ്ങളിൽ കാട്ടുമൃഗ അക്രമണങ്ങളിൽ രണ്ടു മരണം ഉണ്ടായപ്പോഴും വനംവകുപ്പ് മന്ത്രി അടിയന്തരയോഗം വിളിച്ച കാര്യമാണ് നാട്ടുകാരെ അറിയിക്കുന്നത്. ഇത്തരത്തിൽ എത്ര അടിയന്തരയോഗങ്ങൾ ഇതിനുമുമ്പ് നടന്നു. ഈ യോഗങ്ങളുടെ ഫലമായി വിഷയത്തിൽ എന്ത് നടപടിയാണ് സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായത്.
കാട്ടിൽ കിടക്കുന്ന ഭ്രാന്ത് പിടിച്ച മൃഗങ്ങൾ നാട്ടിലേക്ക് കടന്നുവന്ന് മനുഷ്യരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഇത്തരത്തിൽ നാട്ടിലേക്ക് കടന്നുവരുന്ന മൃഗങ്ങളെ ഒന്ന് മയക്കു വെടി വെക്കാൻ പോലും ഉത്തരവിടാൻ കഴിയാത്ത മന്ത്രിയും വനം വകുപ്പും എന്തിനാണ് ഇങ്ങനെ തുടരുന്നത് എന്തിനാണ് ഇങ്ങനെ തുടരുന്നത്.
‘വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റും യോഗമാണ് മന്ത്രി വിളിച്ചിരിക്കുന്നത്.ഈ യോഗം യഥാർത്ഥത്തിൽ മലയോര ജില്ലകളിലെ പാവപ്പെട്ട കർഷകരെ കളിയാക്കുന്നതിന് തുല്യമാണ്. മാസങ്ങളായി നിരന്തരം കാട്ടുമൃഗങ്ങൾ നാട്ടിൽ കടന്നുവന്ന കൃഷി നശിപ്പിക്കുകയും മനുഷ്യരെ കൊല്ലുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ മന്ത്രി ആപ്പീസിൽ യോഗം നടത്തിയിട്ട് എന്ത് കാര്യമാണ് ഉണ്ടാകുക
ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി ഒരു കാര്യം ചെയ്യുക. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നതിന് പകരം കാട്ടുമൃഗങ്ങളുടെ യോഗം വിളിക്കുക അങ്ങ് അവർക്ക് മുമ്പിൽ ചെന്ന് ദയവായി ഞങ്ങളെ ഉപദ്രവിക്കരുത് എന്ന് അപേക്ഷിക്കുക. അതുപോലെതന്നെ ആക്രമണത്തിന് ഇരയാകുന്ന ആൾക്കാർക്കും മരണപ്പെടുന്നവർക്കും സഹായം നൽകാൻ സർക്കാരിൽ പണം ഇല്ലെങ്കിൽ ലോക ബാങ്കിൽ നിന്നും വായ്പയ്ക്കായി അപേക്ഷ നൽകുക. ഇതൊന്നും കൊണ്ട് പ്രശ്നം തീർന്നില്ലേ എങ്കിൽ ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി വനം മേഖല ഒന്നാകെ നിരോധനാജ്ഞ അല്ലെങ്കിൽ 144 പ്രഖ്യാപിക്കുക. വന്യമൃഗങ്ങൾ സംഘം ചേരുകയോ നാട്ടിൻപുറത്തേക്ക് കൂട്ടമായി വരികയോ ചെയ്യുന്നത് തടയാൻ ഈ നിരോധനാജ്ഞ ചിലപ്പോൾ ഫലം ചെയ്തേക്കും ‘ വേണമെങ്കിൽ മന്ത്രിയുടെ പടത്തോടുകൂടി വന അതിർത്തികളിൽ ഈ നിരോധനാജ്ഞ ഉത്തരവ് ബോർഡുകൾ ആയി സ്ഥാപിച്ചു വയ്ക്കുക. ഇതല്ലാതെ ഞങ്ങൾക്ക് വേറെ ഒന്നും ഉപദേശിക്കാൻ ഇല്ല
കാട്ടിനുള്ളിൽ കഴിഞ്ഞിരുന്ന ഒരു കാട്ടുപോത്ത് ആണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് ഇറങ്ങിവന്ന് ഒരാളെ കുത്തി കൊലപ്പെടുത്തിയത്. ഈ കാട്ടുപോത്ത് കുറച്ചു ദിവസങ്ങളായി സമീപപ്രദേശങ്ങളിൽ കറങ്ങി നടക്കുന്നു എന്ന് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ് നാട്ടുകാർ പറയുന്നതനുസരിച്ച് എന്തെങ്കിലും ചെയ്യാൻ വനംപാലകർക്ക് ബാധ്യതയില്ല ബാധ്യതയില്ല. വകുപ്പിന്റെ മുകളിലിരിക്കുന്ന ചില ഏമാന്മാർ പറഞ്ഞാൽ മാത്രമേ താഴെയുള്ള പ്രമാണിമാർ കസേരയിൽ നിന്നും എഴുന്നേൽക്കുകയുള്ളൂ മുകളിൽ നിന്നും ഉത്തരവ് വരാതിരുന്നതിനാൽ കാട്ടുപോത്ത് വിലസി നടന്നിട്ടും ആരും ഒന്നും ചെയ്തില്ല. ഒടുവിൽ ആ കാട്ടുപോത്ത് തന്നെ ഒരാളെ കുത്തിക്കൊന്നപ്പോൾ വനം വകുപ്പ് ഞെട്ടി ഉണർന്നു കാടിൻറെ പരിസരത്ത് വണ്ടിയിൽ എത്തി ചുറ്റിക്കറങ്ങി നടന്നു
എന്നിട്ടും പറയുന്ന ന്യായീകരണമാണ് ഏറെ രസകരം. കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കണമെങ്കിൽ മുകളിൽ നിന്നും ഉത്തരവ് വരണം .ഈ മറുപടിയും വനം വകുപ്പിൻറെ ഈ നിലപാടും യഥാർത്ഥത്തിൽ വലിയ അഭിനന്ദനം അർഹിക്കുന്നതാണ്. കാട്ടാന നാട്ടുകാർക്കും മുന്നിൽ പാഞ്ഞെടുത്ത് ഇപ്പോൾ കുത്തിക്കൊല്ലും എന്ന സ്ഥിതി വരുമ്പോൾ മുകളിൽ നിന്നും ഉത്തരവ് വരാത്തതിനാൽ സ്വന്തം ആപ്പീസിലെ കറങ്ങുന്ന കസേരയിൽ മലർന്നു കിടക്കുന്ന ഉദ്യോഗസ്ഥർ യഥാർത്ഥത്തിൽ സർക്കാർ ശമ്പളം വാങ്ങി ജനദ്രോഹം നടത്താൻ മാത്രം തീരുമാനിച്ചിട്ടുള്ള ആൾക്കാരാണ്
ഒന്നോ രണ്ടോ ആഴ്ചകളോ മാസങ്ങളോ ആയിട്ട് നടക്കുന്ന സംഭവങ്ങൾ അല്ല കേരളത്തിലെ മലയോര ജില്ലകളിലെ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം ‘ നമ്മുടെ രാജ്യത്തെ വനമേഖലയുള്ള നിരവധി സംസ്ഥാനങ്ങൾ ഉണ്ട് അവിടെയൊന്നും ഇതേപോലെ നിരന്തരം കാട്ടുമൃഗങ്ങൾ ഇറങ്ങി മനുഷ്യരെ കൊല്ലുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതായി നാം കേട്ടിട്ടില്ല നാം കേട്ടിട്ടില്ല നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകത്തിലും ഒക്കെ വനങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ ഉണ്ട് ആ വനങ്ങളിൽ നിരവധിയായ ആക്രമണകാരികളായ മൃഗങ്ങളും ഉണ്ട്. ഈ മൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് സുരക്ഷ ഉറപ്പാക്കുവാനുള്ള സുസ്ഥിരമായ സംവിധാനങ്ങളും പദ്ധതികളും അവിടെയൊക്കെ എത്രയോ കാലം മുമ്പ് നടത്തിക്കഴിഞ്ഞു
വനം വകുപ്പ് മന്ത്രിയും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്ന ഇപ്പോൾ ശരിയാക്കാം എന്ന കുതിരവട്ടം പപ്പു ഡയലോഗ് കേട്ട് മടുത്തു കഴിഞ്ഞു മന്ത്രിയും വനം വകുപ്പും സ്ഥിരം പറയുന്നത് കേന്ദ്രനിയമം ഒരു മൃഗത്തെയും കൊല്ലാൻ അനുവദിക്കുന്നില്ല എന്നതാണ്. ഇത് ശരി തന്നെയാണ് എന്നാൽ പൊതുജനങ്ങൾ നിങ്ങളോട് തിരികെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടല്ലോ സാർ .മനുഷ്യരെ ആക്രമിക്കാൻ വരുന്ന മൃഗങ്ങളെ നിങ്ങൾ വെടിവെച്ച് കൊല്ലണ്ട ആ മൃഗത്തെ മഴയ്ക്ക് ജീവിക്കാൻ കഴിയുന്ന മയക്കു വെടി വെക്കുന്നതിന് ഏതു നിയമമാണ് അനുവദിക്കാതിരിക്കുന്നത്
അപ്പോൾ നിയമത്തിന്റെ കുരുക്കൊന്നും അല്ല ഇവിടെ പ്രശ്നം ഇവിടെ പ്രശ്നം. വേണ്ട സമയത്ത് വേണ്ട തീരുമാനമെടുത്ത് വേണ്ടവിധത്തിൽ പ്രയോഗിക്കുക എന്നത് ഏത് വകുപ്പിലെയും ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഉദ്യോഗസ്ഥർക്ക് അതിനുവേണ്ട നിർദ്ദേശവും തീരുമാനവും കൈമാറേണ്ടത് മന്ത്രി അടക്കമുള്ള മുതിർന്ന മേധാവികളും ആണ്. ഇത്തരത്തിലുള്ള അടിയന്തര തീരുമാനങ്ങൾ ഉണ്ടാവുന്നില്ല എന്നതാണ് മലയോര ജില്ലകളിലെ ജനങ്ങൾ നേരിടുന്ന പ്രതിസന്ധി
ഇനി മറ്റൊന്നു കൂടി പറഞ്ഞുകൊള്ളട്ടെ. നിരന്തരം എന്നോണം മലയോര ജില്ലകളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും മരണങ്ങളും ഉണ്ടാകുമ്പോൾ ‘ ഒരു കുടുംബത്തെ തന്നെ അനാഥാവസ്ഥയിൽ ആക്കുന്ന ആ മരണങ്ങളെ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ട് പ്രവർത്തിക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെ യഥാർത്ഥത്തിൽ പറഞ്ഞാൽ കാലൻറെ പ്രവർത്തന ശൈലിയാണ് ‘ആക്രമണത്തിൽ മരണപ്പെട്ട ഒരു സ്ത്രീയുടെ ശവമഞ്ചം പോലും വലിച്ചിഴക്കുന്ന സാഹചര്യം ഒരുക്കി അവരുടെ കുടുംബത്തെ കൂടി ആക്ഷേപിച്ച പ്രതിപക്ഷ ശൈലിയെയും ആരും അംഗീകരിക്കാൻ തയ്യാറാവില്ല എന്നത് അവരും തിരിച്ചറിയേണ്ടതാണ്
കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങൾ ആവർത്തിക്കപ്പെടുകയും മരണശേഷം ബന്ധുക്കൾക്ക് ധനസഹായം വിതരണം ചെയ്യുകയും ചെയ്യുന്ന ഇപ്പോഴത്തെ ഏർപ്പാട് ഒരു നാണംകെട്ട ഏർപ്പാട് തന്നെയാണ് കേരളത്തിലെ നാലഞ്ചു ജില്ലകൾ എങ്കിലും വനമേഖലയും ആയി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇവിടങ്ങളിലെ പതിനായിരക്കണക്കിന് വരുന്ന ജനങ്ങൾ പ്രത്യേകിച്ചും കാർഷിക വൃത്തി കൊണ്ട് ജീവിതം കഴിക്കുന്നവർ ഉറക്കം പോലും നഷ്ടപ്പെട്ട് കഴിഞ്ഞുകൂടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശാശ്വതമായ പരിഹാരം സമയബന്ധിതമായി ഉണ്ടാകണം സമയബന്ധിതമായി ഉണ്ടാകണം. ഇത് പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നം ഒന്നുമല്ലഇത് പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നം ഒന്നുമല്ല കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കത്തക്ക വിധത്തിലുള്ള വൈദ്യുത വേലികളും കിടങ്ങുകളും വളരെ ഫലപ്രദമായ പ്രതിരോധ സംവിധാനമാണ്. ഇത് പൂർത്തീകരിക്കാൻ വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടാകും എന്നത് മറച്ചുവയ്ക്കുന്നില്ല. എന്നാൽ ഒന്നരലക്ഷം കോടിയുടെ കെ – റയിലും പറഞ്ഞു നടക്കുന്നവർ മനുഷ്യജീവൻ സംരക്ഷിക്കാൻ ഉള്ള സംവിധാനം ഒരുക്കുന്നതിന് തുക കണ്ടെത്തുക തന്നെ ചെയ്യണം. മനുഷ്യൻ ജീവിച്ചിരുന്നാൽ മാത്രമേ മറ്റുകാര്യങ്ങൾക്ക് പ്രസക്തിയുള്ള എന്ന തിരിച്ചറിവ് എങ്കിലും ഭരണകർത്താക്കൾക്ക് ഉണ്ടാകണം