തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രവർത്തകരോട് ശുഭിതനായി സുരേഷ് ഗോപി.

ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം....

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രവർത്തകരോട് ശുഭിതനായി സുരേഷ് ഗോപി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സന്ദർശനത്തിന് ആളുകൾ കുറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം. ആളുകളെ കാണാൻ സാധിക്കാത്തതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കാത്തതിലും ബൂത്ത് ഏജന്റ് ഉൾപ്പടെയുള്ള പ്രവർത്തകരെയാണ് സുരേഷ് ഗോപി ശകാരിച്ചത്.

‘അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാ അടുപ്പിക്കാത്ത സ്ഥലത്തു എന്നെ കൊണ്ട് വന്നത്? നിങ്ങൾ എനിക്ക് വോട്ട് വാങ്ങി തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരൻമാരിവിടെ ഉണ്ടാക്കണ്ടേ? നമ്മളിവിടെ യുദ്ധത്തിനല്ല വന്നിരിക്കുന്നത്. നമ്മൾ അവർക്കു നേട്ടമുണ്ടാക്കാനാ വന്നിരിക്കുന്നത്. അതിനെന്നെന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ നേരെ തിരുവനന്തപുരത്തേയ്ക്ക് പോകും. ഞാൻ അവിടെ രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം’ എന്നും സുരേഷ് ഗോപി പറഞ്ഞു. അതെ തുടർന്നു സുരേഷ് ഗോപിയെ അനുനയിപ്പിക്കാൻ പ്രവർത്തകരുടെ ഭാഗത്തു ഇന്നും ക്ഷണമുണ്ടായി.