ന്യുഡൽഹി: ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയകേസിൽ തമിഴ് സിനിമാ നിർമാതാവ് ജാഫർ സാദിഖ് അറസ്റ്റിലായി. ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി കഴിഞ്ഞമാസം എൻസിബി ഡൽഹിയിൽ പിടികൂടിയ 3 തമിഴ്നാട് സ്വദേശികളിൽ നിന്നാണ് ജാഫർ സാദിഖിനെ കുറിച്ചുള്ള നിർണായക സൂചന കി
ട്ടുന്നത്. ഇന്ത്യയിൽ നിന്ന് പല രാജ്യങ്ങളിലേക്കും ലഹരികടത്തിനു സൂത്രധാരനായി പ്രവർത്തിച്ചത്ത് ജാഫർ ആണ്.
ലഹരിക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ചു എന്ന് മാത്രമല്ല സിനിമാ നിർമാണത്തിനു പുറമെ റിയൽ എസ്റ്റേറ്റിലും ഈ തുക നിക്ഷേപിച്ചിരുന്നു. ഈ മേഖലയിൽ ലഹരി വ്യാപാരം നടത്തുന്ന ‘ഡ്രഗ് സിൻഡിക്കേറ്റി’ന്റെ തലവനാണ് ഇയാളെന്നാണ് എൻസിബി പറയുന്നത്. വളരെ സാഹസികമായ രീതിയിലാണ് ഇയാൾ ലഹരി മരുന്നുകൾ കടത്തിയിരുന്നത്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും അന്വേഷണം നേരിടുകയും ചെയ്തതോടെ ഇയാളെ കഴിഞ്ഞ മാസം പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.
തമിഴ്നാട് രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് കടത്തിന്റെ കേന്ദ്രമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ കുറ്റപ്പെടുത്തി.