വയനാട്ടിൽ രാഹുൽ തോറ്റു കൊണ്ട് ജയിക്കും

യുഡിഎഫിന് ഇക്കുറി ഏഴ് സീറ്റ് കുറയും

വയനാട് ലോകസഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി വീണ്ടും മത്സരത്തിന് എത്തുന്ന രാഹുൽ ഗാന്ധി ഈ തെരഞ്ഞെടുപ്പിലും ജയിക്കും ‘ പക്ഷേ ഇക്കുറി രാഹുൽ ഗാന്ധിയുടെ ജയം പരാജയത്തിന് തുല്യമായിരിക്കും എന്നാണ് അവിടുത്തെ രാഷ്ട്രീയ അന്തരീക്ഷം വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളീയരെ ഞെട്ടിച്ചു കൊണ്ടാണ് കോൺഗ്രസിൻറെ പ്രസിഡൻറ് പദവിയിൽ ഇരുന്ന രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ എത്തിയത്. രാഹുൽ ഗാന്ധിയെ പോലെ രാജ്യം ഉറ്റു നോക്കുന്ന ഒരു നേതാവ് നാട്ടിൽ സ്ഥാനാർഥിയായി വന്നപ്പോൾ വയനാട് കാർ എല്ലാം സർവ്വതും മറന്ന് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ തങ്ങളുടെ വോട്ടുകൾ കുത്തി അങ്ങനെയാണ് കേരളത്തിലെ തന്നെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആർക്കും നേടാൻ കഴിയാത്ത മഹാഭൂരിപക്ഷമായ നാലേകാൽ ലക്ഷത്തോളം വോട്ട് മുന്നിൽ നേടിക്കൊണ്ട് രാഹുൽ ഗാന്ധി വയനാട്ടിൽ വിജയകൊടി പാറിച്ചത് അഞ്ചുവർഷത്തിനുശേഷം വീണ്ടും വയനാട്ടിൽ എത്തുമ്പോൾ രാഹുൽ ഗാന്ധി വെറും യുഡിഎഫ് സ്ഥാനാർഥി എന്നതിനപ്പുറം മറ്റെന്തെങ്കിലും ഉയർന്ന നിലവാരത്തിലേക്ക് ജനം കണക്കാക്കേണ്ട സ്ഥിതി ഇല്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ വയനാട്ടിലെ പ്രത്യേകത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ സംബന്ധിച്ച വയനാട് കാർ മാത്രമല്ല കേരളീയർ മൊത്തത്തിൽ തന്നെ അടുത്ത പ്രധാനമന്ത്രി എന്ന മുഖമാണ് രാഹുൽ ഗാന്ധിയിൽ കണ്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഫലം പുറത്തുവന്നപ്പോൾ ഏറ്റവും വലിയ പരാജയമാണ് കോൺഗ്രസ് പാർട്ടി ഏറ്റുവാങ്ങിയത് തോൽവിയുടെ പേരിൽ രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയും ചെയ്തു നിലവിൽ രാഹുൽ ഗാന്ധി എന്ന പേരിനൊപ്പം ചേർക്കാൻ വയനാട് എംപി എന്നതിനപ്പുറം മറ്റൊന്നും ഇല്ല ഇതിനൊക്കെ പുറമേ ഈ വരുന്ന തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടി ഒരു ശക്തിയായി മാറും എന്നോ ബിജെപി ഭരണത്തെ തൂത്തെറിയാൻ കഴിയും എന്നോ ഉള്ള ഒരു ചെറിയ സൂചന പോലും ഒരിടത്തും ഇല്ല. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പിൽ ഏതുതരത്തിലുള്ള നേട്ടമാണ് ഉണ്ടാക്കുക എന്ന കാര്യത്തിലും ഉറപ്പൊന്നും ഇല്ല. ഇത്തരത്തിലുള്ള അവ്യക്തതകൾ നിറഞ്ഞുനിൽക്കുന്ന ഈ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷം ഒരു കാരണവശാലും ഉണ്ടാവില്ല എന്നത് ഉറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ നാലേകാൽ ലക്ഷത്തോളം വരുന്ന ഭൂരിപക്ഷം കുറയുകയും അത് ഒരു ലക്ഷത്തിൽ താഴെയായി ചുരുങ്ങുകയും ചെയ്യും എന്നാണ് വയനാടിലെ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് ഇത്തരത്തിൽ വലിയ തോതിൽ ഭൂരിപക്ഷം കുറയുന്ന സാഹചര്യം ഉണ്ടായാൽ യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ ഇമേജിനെ തന്നെ അത് ബാധിക്കും. അങ്ങനെ വന്നാൽ വയനാട് മണ്ഡലത്തിൽ യഥാർത്ഥത്തിൽ തോൽവിക്ക് തുല്യമായ വിജയമായിരിക്കും അദ്ദേഹത്തിന് ഉണ്ടാവുക എന്നതാണ് യാഥാർത്ഥ്യം

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൻറെ പൊതുമണ്ഡലത്തിൽ രാഷ്ട്രീയത്തിനപ്പുറമുള്ള ചില സംഭവവികാസങ്ങൾ യുഡിഎഫിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കിയിരുന്നു ശബരിമല സ്ത്രീ പ്രവേശന വിഷയം പിണറായി സർക്കാർ കൈകാര്യം ചെയ്തതിനുള്ള എതിർപ്പ് ഹൈന്ദവ വിഭാഗത്തിൻറെ നല്ലൊരു ശതമാനം വോട്ട് യുഡിഎഫിന്റെ പെട്ടിയിൽ വീഴുന്ന സ്ഥിതി ഉണ്ടാക്കി സ്ഥിതി ഉണ്ടാക്കി. ഇതിനോടൊപ്പം തന്നെ ആയിരുന്നു രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയതിന്റെ പേരിൽ സമീപ ജില്ലകളിൽ ഉണ്ടായ ഒരു രാഷ്ട്രീയ തരംഗം. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെ വരവ് മറ്റ് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും വലിയ നേട്ടം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിക്കൊടുത്തു ഉണ്ടാക്കി കൊടുത്തു എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള ഒരു സാധ്യതയും യുഡിഎഫിന് അനുകൂലമായി ഉണ്ടാകുന്നില്ല.

മറ്റൊരു ശ്രദ്ധേയമായ കാര്യം കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രശ്നമാണ്. പല ഘട്ടങ്ങളിലായി നിരവധി തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിച്ച പാർലമെൻററി പദവികളിൽ ഏറെക്കാലം ഇരിക്കുകയും ചെയ്ത മുതിർന്ന നേതാക്കളെ അതേപടി തന്നെ ഈ തെരഞ്ഞെടുപ്പിലും ആവർത്തിച്ച് സ്ഥാനാർഥികളാക്കുന്ന കോൺഗ്രസ് നിലപാട് പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ നീരസം ഉണ്ടാക്കിയിട്ടുണ്ട്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം മോഹിച്ചിരുന്ന നിരവധി നേതാക്കളെ നിരാശയിലാക്കിയ സ്ഥാനാർഥിനിർണയം ആണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്

ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ മത്സരിച്ച കോൺഗ്രസിന്റെ 17 സ്ഥാനാർത്ഥികളിൽ എല്ലാവരും തന്നെ ജയിച്ചു വന്നു എങ്കിലും ഈ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 7 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ എങ്കിലും വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടും എന്നാണ് വിലയിരുത്തപ്പെടുന്നത് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസുകാർപ്പെടുത്തിയ തിരഞ്ഞെടുപ്പ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലും ഈ ഏഴ് പേരെ മാറ്റി പുതിയ സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് നിർദ്ദേശിച്ചിരുന്നു എങ്കിലും ആ നിർദ്ദേശത്തെ കോൺഗ്രസ് നേതൃത്വം തള്ളിക്കളയുകയാണ് ചെയ്തത്

വടകരയിൽ സ്ഥാനാർത്ഥി മാറി എത്തിയിട്ടുള്ള ഷാഫി പറമ്പിൽ പാലക്കാട് നിലവിലെ എംപിയായ ശ്രീകണ്ഠൻ ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യ ഹരിദാസ് ചാലക്കുടി സ്ഥാനാർഥി ബെന്നി ബഹനാൻ പത്തനംതിട്ടയിലെ ആന്റോ ആൻറണി മാവേലിക്കരയിലെ കൊടിക്കുന്നിൽ സുരേഷ് ആറ്റിങ്ങലിലെ സ്ഥാനാർഥി അടൂർ പ്രകാശ് തുടങ്ങിയവർ ഈ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തെ നേരിടേണ്ടി വന്നിരിക്കുകയാണ് ഇവരെല്ലാം ഈസിയായി ജയിക്കും എന്ന് വിലയിരുത്തൽ ആർക്കും ഇല്ല കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പ്രവർത്തനത്തിലുള്ള പോരായ്മകളും നിരവധിതവണയായി മണ്ഡലത്തിൽ സ്ഥിരം മത്സരിക്കുന്നു എന്നതും ഈ പറയുന്ന ഏഴ് പേരിൽ മോശം അഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് വിലയിരുത്തൽ

ഈ ലോകസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ മുന്നണി സർക്കാരിൻറെ പ്രവർത്തനത്തിൽ മൊത്തത്തിൽ തന്നെ ജനങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ആ അനുകൂല സാഹചര്യം മുതലെടുക്കാൻ പോലും കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയം കൊണ്ട് കഴിഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ ഒരു മണ്ഡലം ഒഴികെ മറ്റെല്ലായിടത്തും കോൺഗ്രസും ഘടകകക്ഷികളും ജയിച്ചു എങ്കിൽ ഈ തെരഞ്ഞെടുപ്പിൽ ആറോ ഏഴോ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾ പരാജയം ഏറ്റുവാങ്ങുന്ന രാഷ്ട്രീയ സാഹചര്യമാണ് മണ്ഡലങ്ങളിൽ ഉള്ളത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത് നിലവിലുള്ള 20 സീറ്റിലെ 19 സ്ഥാനങ്ങളിലും ഉള്ള കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വൻ വിജയം ഇക്കുറി ഉണ്ടാവില്ലാത്ത സ്ഥിതി വന്നാൽ അത് കോൺഗ്രസിനും യുഡിഎഫിനും കനത്ത ആഘാതം ആയിരിക്കും ഉണ്ടാക്കുക കനത്ത ആഘാതം ആയിരിക്കും ഉണ്ടാക്കുക. ഇനി വരാനിരിക്കുന്ന രണ്ടു വർഷങ്ങൾ തെരഞ്ഞെടുപ്പ് വർഷങ്ങളാണ് തെരഞ്ഞെടുപ്പ് വർഷങ്ങളാണ്. അടുത്തവർഷം നടക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പിന്നീട് ഒരു വർഷശേഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെയും രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കാൻ ഈ തെരഞ്ഞെടുപ്പിലെ ഫലത്തിന് കഴിയും എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത