വനിതാ ബിൽ പാസായതിനുശേഷം വനിതാ സ്ഥാനാർഥികൾ രണ്ടിൽനിന്ന് ഒന്നായിയെന്നു കേരള നേതൃത്വദി വിമർശിച്ചു ദേശീയ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് വനിതാ പ്രാതിനിധ്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ക്ഷമ. കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ടെന്നനും നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ക്ഷമ ആവശ്യപ്പെട്ടു. തോൽക്കുന്നിടത്ത് മാത്രമല്ല, സ്ത്രീകള്‍ക്ക് ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞു.
സംവരണ സീറ്റായതു കൊണ്ടാണ് ആലത്തൂർ രമ്യയ്ക്ക് നൽകിയതെന്നും, ഇല്ലെങ്കിൽ അവിടെ രമ്യയെയും തഴയുമായിരുന്നുവെന്നു ക്ഷമ കൂട്ടിച്ചേർത്തു. ‘96% സാക്ഷരതയുള്ള സംസ്ഥാനത്തിൽ 51%നവും സ്ത്രീകളാണ്. സ്ത്രീകൾ മുന്നോട്ടു വരണമെന്നാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞിട്ടുള്ളത്. രാഹുൽ ഗാന്ധി പറഞ്ഞത് പോലെ കേരളത്തിലെ നേതാക്കൾ വനിതകൾക്ക് പ്രാതിനിധ്യം കൊടുക്കണം’ എന്നും ഷമ മുഹമ്മദ് പറഞ്ഞു. വനിതാ സംഭരണ ബില്ല് പാസ്സാക്കി കഴിഞ്ഞുള്ള ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഒരു വനിതാ സ്ഥാനാർഥി മാത്രമുള്ളത് സങ്കടമുണ്ടാക്കുന്നു എന്നും ഷമ പരാതിപ്പെട്ടു.