സിനിമയെ തകർക്കുന്ന റിവ്യൂ ബോംബിംഗ്…

ആഴ്ച തോറും ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വ്ളോഗർമാർ.....

കടിഞ്ഞാണിട്ടില്ലെങ്കിൽ മലയാള സിനിമയുടെ അന്ത്യം….
ഒരു സിനിമ തിയേറ്ററിൽ എത്തുമ്പോൾ തന്നെ സമൂഹമാധ്യമങ്ങൾ വഴി സിനിമക്കെതിരായി വിലയിരുത്തലുകൾ നടത്തി സിനിമയെ തകർക്കുന്ന വ്ലോഗർമാരുടെ പ്രവർത്തനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്…. ഏത് സിനിമയ്ക്കും നെഗറ്റീവ് റിവ്യൂ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന രീതിയാണ് ഇക്കൂട്ടർ ചെയ്തുകൊണ്ടിരിക്കുന്നത്. സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി എന്നറിയുമ്പോൾ നിർമ്മാതാവിനെയോ സംവിധായകനെയോ ബന്ധപ്പെടുകയും സിനിമയുടെ പ്രമോഷന് വേണ്ടി ലക്ഷങ്ങൾ പ്രതിഫലമായി ചോദിക്കു

കയും ചെയ്യുന്ന ഏർപ്പാടാണ് വ്ലോഗർമാർ നടത്തിക്കൊണ്ടിരിക്കുന്നത്… ഇത്തരത്തിൽ ഇവർ ഡിമാൻഡ് ചെയ്യുന്ന തുക നൽകി പ്രചരണത്തിന് സമ്മതം നൽകിയില്ല എങ്കിൽ സിനിമക്കെതിരായി സമൂഹ മാധ്യമങ്ങളിലൂടെ നെഗറ്റീവ് റിവ്യൂ കൊടുത്ത് സിനിമയെ തകർക്കുക എന്ന പ്രവർത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്… മലയാള സിനിമയെ മൊത്തത്തിൽ ബാധിച്ചിരിക്കുന്ന ഈ വിഷയം എങ്ങനെ നിയന്ത്രിക്കാം എന്ന കാര്യത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചുകൊണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്…..മലയാള സിനിമ യഥാർത്ഥത്തിൽ വലിയ പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്…. ഓരോ വർഷവും തീയറ്ററുകളിലെത്തുന്ന മലയാള സിനിമകളിൽ വളരെ കുറവ് ചിത്രങ്ങൾ മാത്രമാണ് സാമ്പത്തികമായി നേട്ടം ഉണ്ടാക്കാറുള്ളത്… കഴിഞ്ഞ വർഷം 220 ഓളം ചെറുതും വലുതുമായ മലയാള ചലച്ചിത്രങ്ങൾ പ്രദർശനത്തിനായി തീയേറ്ററുകളിൽ എത്തിയെങ്കിലും ഇതിൽ ഒരു ഡസൻ ചിത്രങ്ങളിൽ താഴെ മാത്രമാണ് സാമ്പത്തികമായി നേട്ടമുണ്ടാക്കിയെടുത്തത്. ശേഷിക്കുന്ന മുഴുവൻ ചിത്രങ്ങളും നിർമ്മാതാക്കളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി പരാജയപ്പെടുകയായിരുന്നു എന്നാണ് ഇത് സംബന്ധിച്ചു പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്….സമീപകാലത്തായി മലയാള സിനിമ

യിലുണ്ടായിട്ടുള്ള വലിയൊരു മാറ്റം എന്നത് സാമ്പ്രദായിക രീതികളിൽ നിന്നും മാറി നവാഗതരുടെ വലിയ സാന്നിധ്യത്തിൽ സിനിമകൾ നിർമ്മിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത … പുതിയ കഥാകൃത്തുക്കളും പുതിയ അഭിനേതാക്കളും പുതിയ സംവിധായകരുമൊക്കെ രംഗത്ത് വരുന്നുണ്ട്… എന്നാൽ ഇത്തരത്തിൽ പുതുമുഖക്കാർ ഒരുമിച്ചുകൂടി ഇറക്കുന്ന പല സിനിമകളും പ്രദർശന വിജയം നേടുന്നില്ല എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്… ഇത്തരത്തിൽ പുതുതലമുറ സിനിമ പ്രവർത്തകർ തയ്യാറാക്കുന്ന ചിത്രങ്ങളെയാണ്,, വ്ലോഗർമാർ അപകടത്തിലാക്കുന്നത്… സിനിമ മേഖലയിൽ വലിയ പരിചയമില്ലാത്ത പുതുമുഖ നിർമ്മാതാക്കളെയും സംവിധായകരെയും നേരിട്ട് ബന്ധപ്പെടുകയും സിനിമയുടെ പ്രചരണത്തിന് വലിയ തുക ആവശ്യപ്പെടുകയും ചെ

യ്യും… ഈ തുക നൽകുന്നതിന് നിർമ്മാതാക്കളോ ബന്ധപ്പെട്ടവരോ സമ്മതിച്ചില്ല എങ്കിൽ ചിത്രം തീയറ്ററിൽ എത്തുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപ് തന്നെ സിനിമയ്ക്കെതിരായ നെഗറ്റീവ് റിവ്യൂ ബോംബിങ് ഈ വ്ലോഗർമാർ നടത്തി തുടങ്ങും…

സമൂഹമാധ്യമങ്ങൾ വഴി ഇത്തരം സാമ്പത്തിക താൽപര്യക്കാർ നടത്തുന്ന പ്രചാരണം സിനിമകളെ തകർക്കുന്നുണ്ടോ എന്നത് ഉറപ്പായി പറയാൻ കഴിയില്ല എങ്കിലും പുതുമുഖ സിനിമകൾ പലതും ചെറുപ്പക്കാർക്ക് താല്പര്യമുള്ള വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് വരുന്ന സിനിമകളാണ്… അതുകൊണ്ടുതന്നെ ഇത്തരം പുതുതലമുറ സിനിമകൾ കാണാനെത്തുന്ന പ്രേക്ഷകർ ഭൂരിപക്ഷവും യുവതലമുറക്കാർ ആയിരിക്കും. ഈ യുവതലമുറ ഇന്റർനെറ്റിന്റെയും സമൂഹമാധ്യമത്തിന്റെയും അടിമകളായി കഴിഞ്ഞിട്ടുള്ളതിനാൽ സിനിമ സംബന്ധിയായി വരുന്ന വ്ലോഗർമാരുടെ അഭിപ്രായങ്ങൾ ചെറുപ്പക്കാരെ സ്വാധീനിക്കുന്നു എന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട്…സിനിമ പ്രദർശനത്തിന് തയ്യാറായി തീയറ്ററുകളിലെത്തിയാൽ ആ ചിത്രം കണ്ട ശേഷം പ്രേക്ഷകരാണ് സാധാരണഗതിയിൽ സിനിമ നല്ലതോ ചീത്തയോ എന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത്. ഇതാണ് കാലങ്ങളായി നമ്മുടെ സിനിമാലോകത്ത് കണ്ടു വന്നിട്ടുള്ളത്… എന്നാൽ സമൂഹമാധ്യമങ്ങൾ, ജനങ്ങളെ വിശേഷിച്ചും യുവതലമുറയെ അതിശക്തമായി സ്വാധീനിച്ചിട്ടുള്ള സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള സിനിമ അഭിപ്രായപ്രകടനങ്ങൾ പുതിയ തലമുറയിൽ അഭിപ്രായം രൂപീകരിക്കാൻ വഴിയൊരുക്കുന്നു എന്നത് തള്ളിക്കളഞ്ഞിട്ട് കാര്യമില്ല….
സിനിമ നിരൂപണം എന്നത് പണ്ടുകാലം മുതലേ നിലവിലുള്ള ഒരു ഏർപ്പാടാണ്. പത്രമാധ്യമങ്ങളിലൂടെയും സിനിമ പ്രസിദ്ധീകരണങ്ങളിലൂടെയും പു

റത്തുവരുന്ന ചിത്രങ്ങളുടെ എല്ലാ

വശങ്ങളെയും പരിശോധിച്ച ശേഷം വിശദവും വിദഗ്ധവുമായ നിരൂപണം നടത്തിയിരുന്ന പ്രഗൽഭർ മലയാളത്തിലുണ്ടായിരുന്നു… ആ പാരമ്പര്യ സമ്പ്രദായങ്ങളെ അപ്പാടെ തകർത്തുകൊണ്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്ലോഗർമാർ കടന്നുകയറി പുതിയ നിരൂപണ സംവിധാനം വ്യാപകമാക്കിയിട്ടുള്ളത്…ചലച്ചിത്ര വിമർശനവും നിരൂപണവും നടത്തുന്നതിൽ തെറ്റൊന്നുമില്ല ഇതിനുള്ള അവകാശം നമ്മുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഒരു ഭാഗമായി കാണേണ്ടതുമാണ്. എന്നാൽ മലയാള ചലച്ചിത്ര ലോകത്ത് പുതിയതായി കടന്നുവന്ന വ്ലോഗർമാരുടെ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെ, ആർക്കും ന്യായീകരിക്കാൻ കഴിയില്ല. പുറത്തു വന്നിട്ടുള്ള ഏത് സിനിമയെക്കുറിച്ചും നിഷ്പക്ഷമായി നിരൂപണം നടത്തുവാൻ ഈ രംഗത്ത് താൽപര്യം കാണിക്കുന്നവർ ശ്രമിക്കേണ്ടതുണ്ട്.. അതല്ലാതെ പുതിയതായി ഒരു സിനിമ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ ഭീഷണിയുടെയും മറ്റും സ്വരത്തിൽ ഇടപെട്ടുകൊണ്ട് ആവശ്യപ്പെടുന്ന തുക പാരിതോഷികമായി നൽകിയില്ലെങ്കിൽ ആ സിനിമയെ നിരൂപണം എന്ന വ്യാജേന തകർത്തുകൊണ്ട് സമൂഹമാധ്യമപ്രചരണം നടത്തുന്ന വ്ലോഗർമാർക്കു കടിഞ്ഞാണിടാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ നിയമ ഭേദഗതി വരുത്തിക്കൊണ്ട് ആവശ്യമായ സംവിധാനം ഒരുക്കണം… നിലവിൽ പോലീസ് വകുപ്പ് ഐടി നിയമപ്രകാരമുള്ള നടപടികളാണ് എടുക്കാറുള്ളത്…. എന്നാൽ ഈ നിയമത്തിന് പരിമിതികൾ ഏറെ ഉണ്ടെന്ന് പോലീസുകാർ തന്നെ അഭിപ്രായപ്പെടുന്നുണ്ട്….ഹൈക്കോടതി നിർദ്ദേശപ്രകാരം നെഗറ്റീവ് റിവ്യൂ ബോംബിംഗ് തടയുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറി സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ഫലപ്രദമായിരിക്കും…. സിനിമയെ സംബന്ധിച്ച് ക്രിയാത്മക വിമർശനം മാത്രമേ നടത്താവൂ എന്നും സിനിമയിലെ സ്വകാര്യതയെ മാനിക്കണം എന്നും ഒരു കാരണവശാലും സിനിമ റിവ്യൂ എന്ന പേരിൽ ചലച്ചിത്ര കഥ മുഴുവൻ പറയരുത് എന്നും ആസ്വാദകരായ പ്രേക്ഷകരെ വഴിതെറ്റിക്കുന്ന അഭിപ്രായപ്രകടനം പാടില്ല എന്നും ഈ നിർദ്ദേശത്തിൽ പറയുന്നുണ്ട്… അതുപോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഭരണഘടനപരമായ അവകാശമാണെന്നും അത് നിലനിർത്തിക്കൊണ്ടുതന്നെ സമൂഹമാധ്യമങ്ങൾ വഴിയുള്ള സിനിമയ്ക്കെതിരായ നെഗറ്റീവ് റിവ്യൂ തടയണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്…മറ്റു കലാരൂപങ്ങളെ പോലെയല്ല സിനിമ…. പൊതുസമൂഹത്തെ ഏറ്റവും കൂടുതൽ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുള്ള ഒന്നാണ് സിനിമ… സിനിമ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകളും രീതികളും സമൂഹത്തെ വലിയതോതിൽ സ്വാധീനിക്കാറുണ്ട്… ഇതൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിൽ മലയാള സിനിമാലോകത്തിൻറെ ആരോഗ്യപരമായ നിലനിൽപ്പ് സമൂഹത്തിന് ആവശ്യമാണ് എന്ന ധാരണയോടു കൂടി സിനിമയെ തകർക്കുന്ന ഏത് പ്രവർത്തനത്തെയും തടയുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർതലത്തിൽ തന്നെ ഉണ്ടാവണം എന്നഭിപ്രായപ്പെടുന്നു….