സിപിഎമ്മിലേക്ക് പാലമിട്ടത് തോമസ് ഐസക്ക്…..
പാർട്ടി മാറുവാൻ രാവും പകലും നോക്കേണ്ട ആവശ്യമില്ലാത്ത ഒരു നേതാവാണ് പി സി ജോർജ്…. പല കേരള കോൺഗ്രസുകളിൽ കയറിയിറങ്ങി പിന്നീട് ജനപക്ഷം പാർട്ടി എന്ന സ്വന്തം പാർട്ടി ഉണ്ടാക്കി അതും കഴിഞ്ഞ് രണ്ടാഴ്ച മുമ്പ് ബിജെപിയിൽ അംഗത്വമെടുത്ത് ശ്രദ്ധ നേടിയ ആളാണ് പി സി ജോർജ്…. ബിജെപിയിൽ അംഗത്വമെടുത്തപ്പോൾ പിസി ജോർജും, മകൻ ഷോൺ ജോർജും വലിയ പ്രതീക്ഷകൾ വച്ചിരുന്നതാണ്…. അപ്പൻറെ പ്രതീക്ഷയായ പത്തനംതിട്ടയിലെ ലോകസഭാ സ്ഥാനാർഥി എന്ന കാര്യം പോലും നടക്കാതെ വന്നപ്പോൾ പിസി ജോർജ് വല്ലാത്ത ആശയക്കുഴപ്പത്തിലായി…. എന്നാൽ ഏത് പ്രതിസന്ധിയിൽ നിന്നും നീന്തി കയറാൻ ജോർജിന് അപാരമായ കഴിവാണുള്ളത്. ഇപ്പോൾ ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളെ അത്യാവശ്യം ചീത്ത വിളിച്ചു കൊണ്ട് പുതിയ ഒരു ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുകയാണ് പിസി ജോർജ് എന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ…..ബിജെപി നേതൃത്വം തന്നെ പറഞ്ഞു പറ്റിച്ചു എന്ന് വലിയ വായിൽ വിളിച്ചു പറയുകയാണ് പിസി ജോർജ്. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി വരുമെന്നും പതിവു രീതിയിൽ തരികിട പണികൾ നടത്തി അവിടെ അട്ടിമറി വിജയം നേടുമെന്നും അങ്ങനെ പാർലമെന്റിൽ എത്തി അടുത്ത ബിജെപി മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമൊക്കെ സ്വപ്നം കണ്ടിരുന്ന ആളാണ് പി സി ജോർജ്. ബിജെപി പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത് കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ഉൾപ്പെട്ടതായിരുന്നു. ഈ 12 മണ്ഡലങ്ങളിൽ ഒന്ന് പത്തനംതിട്ടയും അവിടെ ബിജെപിയുടെ സ്ഥാനാർഥി എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണിയെ പ്രഖ്യാപിക്കുകയും ചെയ്തതോടുകൂടി കടുത്ത നിരാശയും അതിലുപരി ആശങ്കയുമായി നാളുകൾ തള്ളി നീക്കുകയായിരുന്നു ജോർജ്… ഇതിനിടയിലാണ് പേര് പുറത്തു പറയാൻ ആഗ്രഹിക്കാത്ത ഒരു കമ്മ്യൂണിസ്റ്റ് നേതാവ് പത്തനംതിട്ടയിലെ സിപിഎം സ്ഥാനാർത്ഥിയായ ഡോക്ടർ തോമസ് ഐസക്കിന്റെ പേര് പറഞ്ഞു കൊണ്ട് ജോർജിൻറെ വീട്ടിലെത്തിയത്. ആരെയും സ്വീകരിക്കുകയും ആരോടും എന്തും പരസ്യമായി പറയുകയും എങ്ങോട്ട് വേണമെങ്കിലും തല ചായ്ക്കുകയും ചെയ്യുന്ന പിസി ജോർജിൻറെ മുൻപിലിരുന്ന് നേതാവായ ഒരു സഖാവ് സ്വന്തം പാർട്ടിയിലേക്ക് ജോർജിനെ ക്ഷണിച്ചു. ആദ്യമൊക്കെ ജോർജ് വലിയ കൺഫ്യൂഷനിലായിരുന്നു. രാഷ്ട്രീയക്കാരനാണെങ്കിലും നല്ല ഒന്നാന്തരം നസ്രാണിയായ ജോർജിന് ചെറിയ ഒരു വേവലാതി ചെങ്കൊടിയും പിടിച്ച് കമ്മ്യൂണിസ്റ്റുകാരനായി മാറിയാൽ അരമനക്കാർക്കും പള്ളിക്കാർക്കും ഇഷ്ടപ്പെടാതെ വരുമോ എന്നതാണ് ജോർജിനെ അലട്ടിയ പ്രശ്നം…. നോക്കട്ടെ ആലോചിക്കട്ടെ എന്നൊക്കെ മറുപടി നൽകി ജോർജ് സഖാവിനെ പറഞ്ഞയച്ചു…ഉച്ചയൂണ് കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ ജോർജിൻറെ തലച്ചോറിനകത്ത് ചെങ്കൊടി കാറ്റിൽ പറന്ന് കളിക്കുന്ന രംഗമായിരുന്നു. എന്നിട്ടും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. വൈകിട്ട് അത്താഴം കഴിച്ചിരിക്കുമ്പോഴാണ് ജോർജിൻറെ മൊബൈൽ ഫോൺ വീണ്ടും ശബ്ദിച്ചത്. ഫോണിൽ സംസാരിച്ചു തുടങ്ങിയത് രാവിലെ കാണാനെത്തിയ സഖാവ്. ചെറിയ കുശലം ചോദിച്ച് ആ സഖാവ് ഫോൺ യഥാർത്ഥ ഇടതുപക്ഷ നേതാവിന് കൈമാറി.. ജോർജ് ഹലോ വെച്ചപ്പോൾ തലക്കൽ നിന്നും ആള് പേര് പറഞ്ഞ് പരിചയപ്പെടുത്തി…. അത് പത്തനംതിട്ടയിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി മുൻ മന്ത്രി ഡോക്ടർ തോമസ് ഐസക്ക് ആയിരുന്നു…..ഏതായാലും ജോർജിൻറെ ഊണ് തടസ്സപ്പെട്ടെങ്കിലും 10 മിനിറ്റോളം നീണ്ട ഫോൺസംഭാഷണത്തിന്റെ അവസാനത്തിൽ തോമസ് ഐസക്കിന് മനസ്സിൽ പതിഞ്ഞത് ജോർജ് സിപിഎമ്മിലേക്ക് വരുന്നതിന്റെ സമ്മതം മൂളിലുള്ള പച്ചക്കൊടി കയ്യിലേന്തിയിരിക്കുന്ന രംഗമാണ്. ഇനി ഒരൊറ്റ കാര്യമേ തീരുമാനിക്കാനുള്ളൂ.കമ്മ്യൂണിസത്തിലേക്കാണെങ്കിലും തൻറെ വിശ്വാസവും ആചാരവും കളയേണ്ടതില്ലല്ലോ… അതുകൊണ്ടുതന്നെ നല്ല നേരം നോക്കി പുതിയ പാർട്ടിയിലേക്ക് വലതുകാൽ വച്ച് കയറാമെന്ന് ജോർജ് തീരുമാനിച്ചിരിക്കുന്നു എന്നാണ് പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ….വലിയ സാമ്പത്തിക വിദഗ്ധനും കണക്കുകൂട്ടൽ ആചാര്യനുമായ തോമസ് ഐസക്ക് സ്ഥാനാർഥിയായി ആദ്യഘട്ട പര്യടനം ഏകദേശം തീർത്തപ്പോൾ കടലാസും പേനയുമായി കിട്ടാവുന്ന വോട്ടിന്റെ കണക്കുകൂട്ടി…. ഒന്ന് രണ്ട് അസംബ്ലി മണ്ഡലങ്ങളിൽ ഇത്തിരി പോരായ്മ കണ്ടുപിടിച്ചു… ഈ മണ്ഡലങ്ങളിൽ പരിശോധന നടത്തിയപ്പോൾ പിസി ജോർജ് എന്ന നാട്ടുകാരുടെ പ്രിയപ്പെട്ടവന് ഇപ്പോഴും കുറെയൊക്കെ വശീകരണ ശക്തി നിലനിൽക്കുന്ന പ്രദേശമായി കണ്ടെത്തി….. ഇതാണ് പിസി ജോർജിൻറെ വീട്ടുമുറ്റത്തേക്ക് വലയെറിയാൻ തോമസ് ഐസക്കിനെ പ്രേരിപ്പിച്ചത്….പല പാർട്ടികൾ മാറിമാറി ഒടുവിൽ അഖിലേന്ത്യാ പാർട്ടിയായ ബിജെപിയിലും കുടിപാർത്ത് അവിടെയും കാലാവസ്ഥ പിടിക്കാതെ ഞെരിപിരി കൊണ്ടിരിക്കുമ്പോഴാണ് സിപിഎമ്മിൽ നിന്നും പുതിയ കല്യാണക്കുറി ജോർജിന് കിട്ടുന്നത്…. പുത്തൻ കല്യാണത്തിന് മനസ്സ് പാകപ്പെട്ടു നിന്നാൽ പിന്നെ ഒരു കാര്യത്തിലും മറുത്തു നിൽക്കേണ്ട കാര്യമില്ല…. എന്തായാലും ജോർജ് അനുഭവങ്ങളുടെ വെളിച്ചത്തിൽ,, തന്നെ ക്ഷണിച്ച തോമസ് ഐസക്കിനോട് ചെയ്തതെല്ലാം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്…. ജോർജിൻറെ ആവശ്യങ്ങൾ സിപിഎം സെക്രട്ടറി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച്,, നല്ല ഒന്നാന്തരം കസേര തന്നെ ജോർജിന് നൽകും എന്നുകൂടി തലസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകർ കവടി നിരത്തി കണ്ടുപിടിച്ചു വെച്ചിട്ടുണ്ട്….
Prev Post