ബംഗളൂരുവിൽ വനം വേട്ടക്കാർ അറസ്റ്റിൽ

ബംഗളൂരുവിലെ ഹാവേരി ഹംഗല്‍ റെയ്ഞ്ചില്‍ രണ്ടു വനംവേട്ടക്കാർ അറസ്റ്റിലായി.

ബംഗളൂരു: ബംഗളൂരുവിലെ ഹാവേരി ഹംഗല്‍ റെയ്ഞ്ചില്‍ രണ്ടു വനംവേട്ടക്കാർ അറസ്റ്റിലായി. ശിവമൊഗ്ഗ ഷിരലക്കൊപ്പ സ്വദേശി സദ്ദാം (33), നവീദ് (22) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി മാനിനെ വേട്ടയാടുന്നതിനിടെയാണ് സംഘത്തെ വനപാലകരുടെ പട്രോളിങ് സംഘം കണ്ടെത്തിയത്. ഇവരുടെ കൂട്ടാളികളായ ഓടി രക്ഷപ്പെട്ടു. പ്രതികളില്‍നിന്ന് തോക്കും മൂർച്ചയുള്ള മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികള്‍ വനപാലകരെ കണ്ടതോടെ വാഹനം ഇടിപ്പിച്ച്‌ രക്ഷപ്പെടാൻ ശ്രമം നടത്തി.