വിവാദപരാമര്‍ശത്തെ തുടര്‍ന്ന് വലിയ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് സത്യഭാമ

വിവാദപരാമര്‍ശത്തെ തുടര്‍ന്ന് തനിക്ക് ക്രൂരമായ സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നു എന്ന് സത്യഭാമ.

വിവാദപരാമര്‍ശത്തെ തുടര്‍ന്ന് തനിക്ക് ക്രൂരമായ സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നു എന്ന് സത്യഭാമ. താൻ അഭിമുഖത്തില്‍ സംസാരിച്ചത് ആരെയും വേദനിപ്പിക്കാനോ അധിക്ഷേപിക്കാനോ വേണ്ടിയല്ലെന്നും അറുപത്തിയാറ് വയസുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി നിങ്ങള്‍ക്കതിനെ തള്ളിക്കളയാമായിരുന്നെന്നും സത്യഭാമ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ കുടുംബത്തെ കൂടി വലിച്ചിഴച്ച്‌ അധിക്ഷേപം തുടരുകയാണെന്നും അവർ പറഞ്ഞു.

മോഹിനിയാട്ടം ആണുങ്ങള്‍ക്ക് യോജിച്ചതല്ലെന്നും പ്രത്യേകിച്ച്‌ കറുത്ത നിറമുള്ളവർ ഈ മത്സങ്ങളില്‍ ഭാഗമാകരുതെന്നുമാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സത്യഭാമ നടത്തിയ പരാമർശം. അതേതുടർന്നാണ്, കനത്ത സൈബർ ആക്രമണം സത്യഭാമയ്‌ക്കെതിരെ നടക്കുന്നത്.