പി.കെ.കുഞ്ഞാലിക്കുട്ടി ഇപ്പോൾ എവിടെയാണ് ?

മുസ്ലിം ലീഗ് വല്ലാത്ത കൺഫ്യൂഷനിൽ...

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറി കുന്തോറും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടിയും അതിൻറെ നേതാക്കളും വല്ലാത്ത ആശയക്കുഴപ്പത്തിൽ ആണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമം മുസ്ലിം മത വിഭാഗത്തിൽ ഉള്ളവർ വലിയ ഭയത്തോടെ കാണുന്ന ഒന്നാണ്. പൗരത്വനിയമത്തെ തള്ളിപ്പറയുവാനോ കാര്യമായി എതിർക്കുവാനോ അവസരം കിട്ടാത്ത സ്ഥിതിയിലാണ്.

മുസ്ലിം ലീഗ് പാർട്ടി എത്തിനിൽക്കുന്നത് ലോകസഭാ തെരഞ്ഞെടുപ്പ് ആയാലും നിയമസഭ തെരഞ്ഞെടുപ്പ് ആയാലും കേരളത്തിൽ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ശക്തമായ അഭിപ്രായങ്ങൾ ഉയർത്തുകയും വലിയ ജനകീയത നേടി പ്രചരണ രംഗത്ത് മുന്നിൽ നിൽക്കുകയും ചെയ്യുന്ന പതിവുള്ള രാഷ്ട്രീയ നേതാവാണ് പി കെ കുഞ്ഞാലിക്കുട്ടി.

യഥാർത്ഥത്തിൽ കുറച്ചു കാലം മുമ്പ് വരെ കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മുസ്ലിം ലീഗ് പാർട്ടിയുടെ മുഴങ്ങുന്ന ശബ്ദമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെത്. ഈ തെരഞ്ഞെടുപ്പ് വേളയിൽ മുൻകാലങ്ങളിലെ പോലെ മുഴങ്ങുന്ന ശബ്ദമായും തിളങ്ങുന്ന രാഷ്ട്രീയ നേതൃത്വമായും കുഞ്ഞാലിക്കുട്ടി മാറുന്നില്ല എന്നത് മുസ്ലിം ലീഗ് പ്രവർത്തകരിൽ തന്നെ നിരാശ ഉണ്ടാക്കുന്നതായി വാർത്തകൾ ഉണ്ട്.

രാജ്യം ഭരിക്കുന്നത് ബിജെപി ആണെങ്കിലും കേരളത്തിൽ ഇതുവരെ ആ പാർട്ടിക്ക് വലിയ ജന സ്വാധീനമോ പാർലമെന്ററി സ്ഥാനങ്ങളിൽ പങ്കാളിത്തമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ രാജ്യം ഭരിക്കാൻ യോഗ്യരായ ആൾക്കാരെ തിരഞ്ഞെടുക്കുന്ന ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിക്ക് വലിയ പ്രസക്തിയും ഇല്ല. ഇവിടെ യഥാർത്ഥ തെരഞ്ഞെടുപ്പ് മത്സരവും വീറും വാശിയും ഇടതുപക്ഷ മുന്നണിയും വലതുപക്ഷ മുന്നണിയും തമ്മിലാണ്.

സിപിഎം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോൺഗ്രസ് പാർട്ടി നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും ആണ്. എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരത്തിൽ മുഖാമുഖം നിൽക്കുന്നത് ഈ മത്സര വേദിയാണ്. മുസ്ലിം ലീഗ് എന്ന പാർട്ടിയെ ആശയക്കുഴപ്പത്തിൽ ആക്കുന്നത് രാഷ്ട്രീയമായ അനുകൂലിക്കലിന്റെയും എതിർക്കലിന്റെയും പ്രസക്തിയില്ലാത്ത ഒരു രാഷ്ട്രീയ കാലാവസ്ഥയാണ്. കേരളത്തിൽ നിലനിൽക്കുന്നത് എന്നതാണ് കുഞ്ഞാലിക്കുട്ടിയെ പോലുള്ള അതിശക്തരായ നേതാക്കളുടെ പോലും മനസ്സിൽ മടുപ്പ് ഉണ്ടാക്കുന്നത്.

കേരളത്തിൻറെ നിലവിലെ രാഷ്ട്രീയ സാഹചര്യം വെച്ച് നോക്കിയാൽ എൽഡിഎഫ് ജയിച്ചാലും യുഡിഎഫ് ജയിച്ചാലും മുസ്ലിം ലീഗിൻറെ മുന്നിൽ ഫലം ഒന്നു തന്നെയാണ്. ദേശീയതലത്തിൽ ബിജെപിയെ എതിർക്കുകയും ബിജെപി ഭരണത്തെ ഇല്ലാതാക്കാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തിട്ടുള്ള കക്ഷികളാണ് എൽഡിഎഫിലും യുഡിഎഫിലും ഉള്ളത്.

രണ്ടു മുന്നണികളിൽ നിന്നും ആര് ജയിച്ചു വന്നാലും ഡൽഹിയിൽ എത്തിയാൽ കൈകോർത്തു നിൽക്കേണ്ട രാഷ്ട്രീയ അന്തരീക്ഷമാണ് കേരളത്തിൽ ഉള്ളത്. ഇത്തരത്തിൽ വൈരുദ്ധ്യങ്ങൾ ഇല്ലാത്ത ഒരു രാഷ്ട്രീയ വേദിയിൽ ഘോരഘോരം പ്രസംഗിക്കുന്നതിനോ രാഷ്ട്രീയമായ ആക്രമണം നടത്തുന്നതിന് സാധ്യതയില്ലാത്ത അന്തരീക്ഷം കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കളെ മൗനികൾ ആക്കുന്നുണ്ട്.

കേരളത്തിൽ യുഡിഎഫ് മുന്നണിയുടെ സ്ഥാനാർഥികളായി മുസ്ലിംലീഗിന്റെ രണ്ടു നേതാക്കൾ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. മലപ്പുറം പൊന്നാനി മണ്ഡലങ്ങളിൽ ആയി അബ്ദുൾ സമദ് സമദാനിയും, ഇ.ടി. മുഹമ്മദ് ബഷീറും ആണ് ഇവിടങ്ങളിലെ സ്ഥാനാർഥികൾ. ഈ രണ്ട് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും ജയിക്കും എന്ന കാര്യത്തിൽ വലിയ സംശയം ആർക്കും ഇല്ലെങ്കിലും സുരക്ഷിതമായ മണ്ഡലവും ഉറപ്പുള്ള വിജയവും ഉണ്ടായിട്ടും നേതാക്കളിലും ലീഗ് പ്രവർത്തകരിലും മുൻതരഞ്ഞെടുപ്പുകളിൽ കാണുന്ന ആവേശം ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.

കഴിഞ്ഞ ലോകസഭയിൽ കേരളത്തിൽ നിന്നും ലീഗ് പ്രതിനിധികൾ അടക്കം യുഡിഎഫിലെ 19 എംപിമാർ ലോകസഭയിൽ ഉണ്ടായിരുന്നു. കോൺഗ്രസ് മുന്നണിയുടെ ഭാഗമായി നിന്നെങ്കിലും ബിജെപി സർക്കാരിൻറെ ജനവിരുദ്ധ നിലപാടുകളിലും മതവിരുദ്ധ നിലപാടുകളിലും കാര്യമായി പ്രതികരിക്കാനോ, സർക്കാരിനെ മുൾമുനയിൽ നിർത്തുവാനോ ലീഗിൻറെ എംപിമാർ അടക്കം പ്രതിപക്ഷത്തെ അംഗങ്ങൾക്ക് കഴിഞ്ഞില്ല എന്ന ഒരു പരാതി തെരഞ്ഞെടുപ്പ് വേളയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങൾ രാഷ്ട്രീയ കാലാവസ്ഥയിൽ നിറഞ്ഞു നിൽക്കുകയും പാർട്ടിക്കുള്ളിൽ പുകയുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാതെ വരുന്നതും നേതാക്കളെ ആശയക്കുഴപ്പത്തിൽ ആക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിന് ഏറെ മുൻപേ തന്നെ കേരളത്തിലെ മുസ്ലിം ലീഗ് പാർട്ടിയിൽ ചില തർക്കങ്ങളും പ്രശ്നങ്ങളും ഉരുണ്ടുകൂടിയിരുന്നതാണ്. മുസ്ലിം മത വിശ്വാസികളുടെ വലിയ പങ്കാളിത്തമുള്ള സമസ്ത എന്ന സംഘടനയുമായി ഇടയേണ്ടി വന്ന സാഹചര്യവും അത് പരിഹരിക്കാൻ പറഞ്ഞ കാര്യങ്ങൾ തിരുത്തി പറയണ്ട ഗതികേട് ഉണ്ടാവുകയും ചെയ്ത സംഭവങ്ങൾ ഇപ്പോഴും പൂർണമായും കെട്ടിടങ്ങൾ ഇല്ല സമസ്ത എന്ന സംഘടനയിലെ നല്ലൊരു വിഭാഗം നേതാക്കളും ആ സംഘടനയുടെ യുവജന വിഭാഗവും ഇപ്പോഴും മുസ്ലിം ലീഗ് രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധവുമായി നീങ്ങുന്നുണ്ട്.

മുൻകാല തെരഞ്ഞെടുപ്പുകളിൽ ഒരിക്കലും ഉണ്ടാവാത്ത വിധത്തിലുള്ള ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും തർക്കങ്ങളും മുസ്ലിംലീഗ് നേതൃത്വത്തിനിടയിലും പ്രവർത്തകർക്കിടയിലും നിലനിൽക്കുന്ന സാഹചര്യം തുടരുന്നത് കൊണ്ടാണ് മുസ്ലിം ലീഗ് പാർട്ടിയുടെ ഏറ്റവും ശക്തമായ സ്വരം എന്ന പരിഗണനയുള്ള കുഞ്ഞാലിക്കുട്ടി എന്ന നേതാവ് പോലും സ്വരം താഴ്ത്തി പ്രചാരണത്തിൽ പോലും മിതത്വം പാലിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. തെരഞ്ഞെടുപ്പ് വേളകളിൽ കേരളം എമ്പാടും നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയ ശക്തിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഈ തെരഞ്ഞെടുപ്പിൽ അതേ ഊർജ്ജസ്വലതയും ആവേശവും പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാവാതെ വന്നതാണ് പ്രവർത്തകരിൽ മനം മടുപ്പ് ഉണ്ടാക്കിയിരിക്കുന്നത്