പാലക്കാട് ചെറുപുഴയില്‍ യുവതി മുങ്ങിമരിച്ചു; രണ്ടുപേര്‍ ഗുരുതര നിലയില്‍

പാലക്കാട് ചെറുപുഴയില്‍ യുവതി മുങ്ങിമരിച്ചു; രണ്ടുപേര്‍ ഗുരുതര നിലയില്‍

പാലക്കാട്: ചെറുപുഴ പാലത്തിന് സമീപം യുവതി മുങ്ങിമരിച്ചു. പാറക്കല്‍ റിസ്വാന (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഗുരുതര നിലയില്‍ ചികിത്സയിലാണ്.
പുത്തൻവീട്ടില്‍ ബാദുഷ (20), ചെറുമല ദീമ മെഹ്ബ (20) എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റുരണ്ടുപേർ.
അരപ്പാറ സ്വദേശികളാണ് മൂവരും. ചെറുപുഴ പാലത്തിന് സമീപമുള്ള പുതുതായി വാങ്ങിയ തോട്ടത്തിലെത്തിയതാണ് റിസ്വാനയും ബാദുഷയും മെഹ്ബയും. അവിടെനിന്ന് കുളിക്കാൻ പുഴയിലേക്ക് ഇറങ്ങിയതായിരുന്നു.
വട്ടമ്ബലം മദർ കെയർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിസ്വാന മരിക്കുകയായിരുന്നു. ബാദുഷയും മെഹ്ബയും വെന്റിലേറ്ററിലാണ്.