മൂന്നുകുട്ടികളെ കിണറ്റിലെറിഞ്ഞ് ആത്മഹത്യാശ്രമം; അമ്മ അറസ്റ്റിൽ

രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ: രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാറ്റഞ്ഞൂരില്‍  സംഭവം.
വെള്ളാറ്റഞ്ഞൂരില്‍ അഖിലിന്റെ ഭാര്യ സയ്ന (28) ആണ് അറസ്റ്റിലായത്. മക്കളായ അഭിജയ് (7), ആദിദേവ് (5), ഒന്നര വയസ്സുള്ള അഗ്നിക എന്നിവരെ വീട്ടിലെ കിണറ്റിലെറിഞ്ഞ ശേശം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
അടുത്ത ബന്ധുവായ അഭിനവ്, സംഭവം കണ്ട് കിണറ്റിലിറങ്ങി. അയൽവാസികളുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും രണ്ടു കുട്ടികൾ മരിച്ചു. സയ്നയെ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണംചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാതകം, കൊലപാത ശ്രമം, ആത്മഹത്യാ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം, ജുവനൈല്‍ ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വടക്കാഞ്ചേരി കോടതിയാണ് പ്രതിയെ റിമാന്റ് ചെയ്തത്.