തൃശ്ശൂർ: ഒല്ലൂരില്‍ റെയില്‍വേ മേല്‍പാലത്തിന് സമീപം തീവണ്ടിയില്‍നിന്ന് വീണ് യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ അമ്ബലമുക്ക് കുഴിവിള വീട്ടില്‍ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കായിരുന്നു സംഭവം.
യുവാവ് കൊല്ലത്തുനിന്ന് മംഗലാപുരത്തേയ്ക്ക് യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ബിജുമോനെ കാണാതറിഞ്ഞതോടെ കൂടെയുള്ളവരും മറ്റുയാത്രക്കാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.