തിരുവനന്തപുരം: പ്രധാനമന്ത്രി കാണിക്കുന്നത് മത ഭ്രാന്തെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആർഎസ്എസിന്റെ സാധാരണ നിലവാരത്തിലേക്ക് മോദി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘മോദി പച്ചയായ വർഗീയതയാണ് പറയുന്നത്. വർഗീയ കലാപത്തിനുള്ള ആഹ്വാനമാണ് മോദിയുടെ പ്രസംഗത്തിലൂടെ നടത്തിയത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഈ ഭ്രാന്ത് കൂടിയത്. തോൽവി ഭയന്നാണ് മോദി വർഗീയത പറയുന്നത്. രാഷ്ട്രീയം വിട്ട് വർഗീയതയിലേക്ക് ബിജെപി മാറി’ എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.