തെരഞ്ഞെടുപ്പിന് ഇടയിൽ നിന്നും ഞങ്ങൾ തുരന്നെടുത്തത്

ലോകസഭാ തിരഞ്ഞെടുപ്പിന്റെ മത്സര ചൂടിൽ തിളച്ചു മറിയുകയാണ് രാജ്യം. തെരഞ്ഞെടുപ്പ് ആവേശത്തിൽ അതേപോലെ ഉയരത്തിൽ എത്തി നിൽക്കുകയാണ് നമ്മുടെ കേരളവും.

 

ലോകസഭാ തിരഞ്ഞെടുപ്പിന്റെ മത്സര ചൂടിൽ തിളച്ചു മറിയുകയാണ് രാജ്യം. തെരഞ്ഞെടുപ്പ് ആവേശത്തിൽ അതേപോലെ ഉയരത്തിൽ എത്തി നിൽക്കുകയാണ് നമ്മുടെ കേരളവും. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു നമ്മുടെ സംസ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ പരസ്പരം മത്സരിക്കുകയല്ല. പകരം മുന്നണികളുടെ മത്സരമാണ് കേരളത്തിൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളിൽ എത്തുമ്പോൾ നമുക്കു മുന്നിൽ കാണുവാൻ കഴിയുന്ന രസകരമായ ചില കാര്യങ്ങൾ മഹാത്മാ ന്യൂസ് ഇവിടെ അവതരിപ്പിക്കുകയാണ്.

കേരളത്തിൽ യുഡിഎഫും എൽഡിഎഫും മുഖാമുഖം നിന്ന് പരസ്പരം മത്സരിക്കുമ്പോൾ മൂന്നാം ചേരിയായി ബിജെപി മുന്നണിയും മത്സര രംഗത്ത് ഉണ്ട്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു ബിജെപി ഈ തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യവും പ്രവർത്തനവും നടത്തുകയാണ്. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കും എന്ന വലിയ ഉറച്ച വിശ്വാസത്തിലാണ്. ബിജെപിയുടെ കേരളത്തിലെയും കേന്ദ്രത്തിലെയും നേതാക്കൾ തൃശ്ശൂർ തിരുവനന്തപുരം എം എന്നീ മണ്ഡലങ്ങളാണ് ബിജെപി വിജയപ്രതിപക്ഷ വെക്കുന്ന മണ്ഡലങ്ങൾ.

20 സീറ്റിൽ 20 ഇടത്തും ഇക്കുറി ഞങ്ങൾ വിജയിച്ചിരിക്കുന്നു എന്നൊക്കെ തുടക്കത്തിൽ ഉറപ്പിച്ചു പറഞ്ഞിരുന്നു എൽഡിഎഫിന്റെ നേതാക്കൾ. അതിൻറെ എണ്ണം ചുരുക്കി നാലോ അഞ്ചോ സീറ്റിലേക്ക് വിജയത്തിൻറെ അവകാശവാദം കുറച്ച് സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. മറുവശത്ത് യുഡിഎഫ് ആകട്ടെ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഒരു സീറ്റ് കൂടി തിരിച്ചുപിടിച്ച് 20 സീറ്റും സ്വന്തമാക്കും എന്ന് കട്ടായം പറയുകയാണ്.

വെള്ളിയാഴ്ച രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ വോട്ടർമാരും വോട്ട് രേഖപ്പെടുത്തുന്നു. ഒരുമാസത്തിനുശേഷം മാത്രമാണ് വോട്ട് എണ്ണലും ഫലപ്രഖ്യാപനവും വരിക. അതുവരെ ജയ പരാജയങ്ങൾ സംബന്ധിച്ച വാശി നിറഞ്ഞ ചർച്ചകൾ നടത്തി ജനങ്ങൾ സമയം അവസാനിപ്പിക്കും എന്നതായിരിക്കും സംഭവിക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസത്തിൽ എത്തുമ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്ന രസകരമായ പല കാര്യങ്ങളും ഉണ്ട്. കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കെപിസിസിയുടെ പ്രസിഡന്റായ കെ സുധാകരൻ ആണ്. കേരളത്തിലെ കോൺഗ്രസിന് നയിക്കുന്ന സുധാകരന്റെ പി.എ. ആയ വി കെ മനോജ് അവസാന നിമിഷത്തിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരിക്കുന്നു. കോൺഗ്രസിന്റെ കണ്ണൂരിലെ ജില്ലാ സെക്രട്ടറിയായിരുന്ന ശ്രീ രഘുനാഥ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയും കണ്ണൂരിൽ സ്ഥാനാർഥി ആവുകയും ചെയ്തിട്ടുണ്ട്.

ഈ രഘുനാഥ് ആണ് സുധാകരന്റെ വലംകൈ ആയിരുന്ന മനോജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കോൺഗ്രസ് വിട്ട് പല നേതാക്കളെയും പോലെ മനോജും പറയുന്നത് കോൺഗ്രസിൽ ജനാധിപത്യം ഇല്ല എന്നും കോൺഗ്രസിന് ഇനി രാഷ്ട്രീയ ഭാവി ഇല്ല എന്നും ഒക്കെയാണ്. മാത്രവുമല്ല കോൺഗ്രസിന് ഉണ്ടാക്കിയിട്ടുള്ള ഇന്ത്യ മുന്നണി പകരുമെന്നും മനോജ് പ്രവചനം നടത്തിയിട്ടുണ്ട്.

കേരളത്തിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് ഇടതുപക്ഷ മുന്നണിയുടെ സർക്കാരാണ്. തെരഞ്ഞെടുപ്പ് അവസരത്തിൽ മുന്നണിക്ക് പത്തു വോട്ട് കൂടുതൽ കിട്ടുന്നെങ്കിൽ അത് പോരട്ടെ എന്ന ഉദ്ദേശത്തോടെ സർക്കാർ ഒരു പുതിയ നീക്കം നടത്തുകയാണ്. ഇപ്പോൾ കേരളത്തിൽ മദ്യ വില്പന നടത്തുന്നത് ബീവറേജസ് കോർപ്പറേഷൻ ആണ്. എല്ലാ മാസവും ഒന്നാം തീയതി കോർപ്പറേഷൻ വില്പനശാലകൾക്ക് അവധിയാണ്. ഈ അവധി മാറ്റുക എന്ന തീരുമാനമാണ് സർക്കാർ ആലോചിക്കുന്നത്. ഒന്നാം തീയതി മദ്യം കിട്ടാതെ വന്ന ദുരിതമനുഭവിക്കുന്ന മദ്യപാനികൾക്ക് സന്തോഷം പകരുന്ന ഈ വാർത്ത ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം.

നൂറുകോടിയും ആയിരം കോടിയും ഒന്നും ബിജെപി എന്ന പാർട്ടിക്ക് വലിയ കാര്യമല്ല. ഇലക്ട്രൽ ബോണ്ട് വഴി പാർട്ടി സ്വന്തമാക്കിയത് 16000ത്തിൽ അധികം കോടി രൂപ ആണെന്നാണ് പറയപ്പെടുന്നത്. ബിജെപിയുടെ ഈ വലിയ സാമ്പത്തിക ഇടപാടുകളിൽ കടന്നു കയറി കേരളത്തിലെ ഒരു മഹാനായ ദല്ലാൾ ഏർപാടുകാരൻ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു.

കേരളത്തിലെ ബിജെപി സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കൊടുത്തുവിട്ട നൂറു കോടി രൂപ ആരോ തട്ടിക്കൊണ്ടു പോയി രാജ്യം വിട്ടു എന്നാണ് പറയപ്പെടുന്നത്. ഈ ദല്ലാൾ വീരൻ വേറെ ചില കഥകൾ കൂടി പറഞ്ഞിട്ടുണ്ട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പത്തുലക്ഷം നൽകി എന്നും മറ്റൊരു നേതാവായ അനിൽ ആൻറണിക്ക് 25 ലക്ഷം നൽകി എന്നും ഒക്കെയാണ് പറയുന്നത്. ഇതുമാത്രമല്ല പിണറായി വിജയനെ പോലെ ഉയരത്തിലുള്ള ഒരു സിപിഎം നേതാവ് ബിജെപിയിൽ ചേരാൻ കോടികൾ ആവശ്യപ്പെട്ടു എന്നു വരെ ഈ വീരവാദക്കാരൻ പറഞ്ഞുവെച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ ആരും എന്തും ചെയ്യുന്ന ഒരു കാലം ആയതിനാൽ ഈ ദല്ലാൾ പറയുന്നത് അപ്പാടെ തള്ളിക്കളയേണ്ട കാര്യം ഇല്ല.

ആവശ്യത്തിലധികം പണവും സ്വത്തും സമ്പാദ്യവും ഒക്കെ കുമിഞ്ഞു കൂടിയാൽ ചിലർക്ക് ജനങ്ങളെ സേവിച്ചില്ലെങ്കിൽ ഉറക്കം വരില്ല എന്ന് സ്ഥിതി ഉണ്ടാകും. പണം പെരുകുമ്പോൾ ആണ് ആൾക്കാർ നാട്ടിൽ കേമനാകാൻ അധികാരത്തിൽ എത്തുന്നതിനുള്ള തന്ത്രങ്ങൾ പ്രയോഗിക്കുക. ഇത്തരത്തിൽ ജനങ്ങളെ സേവിക്കാൻ മോഹം കൊണ്ട് ആന്ധ്രയിൽ ഒരാൾ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. അവിടുത്തെ പ്രധാന പാർട്ടിയായ തെലുങ്കുദേശം പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നിരിക്കുന്നത് ഒരു പാവപ്പെട്ട പൊതു സേവകനാണ്. ഈ പാവപ്പെട്ടവൻ നോമിനേഷൻ നൽകുമ്പോൾ ഒപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത് കൈവശമുള്ള സ്വത്ത് വെറും 5785 കോടി മാത്രം എന്നാണ്. മുഴുവൻ തുകയും പുള്ളിക്കാരന്റെ സ്വന്തമല്ല സ്വന്തം പേരിൽ ഉള്ളത് 2344 കോടി മാത്രമാണ് മക്കളുടെ കൈവശം ഒരു ഇത്തിരി കാശുണ്ട് അത് ആയിരം കോടിയിൽ അധികം വരും.

ആന്ധ്രയിലെ ഗുണ്ടൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ടി ചന്ദ്രശേഖരന്റെ സ്വത്തും സമ്പാദ്യവും ആണ് ഈ പറഞ്ഞത്. ഈ സ്ഥാനാർഥി അത്ര നിസ്സാരക്കാരൻ ഒന്നുമല്ല ആള്. എംബിബിഎസ് പാസായ ഡോക്ടർ ആണ്. കൂടാതെ നല്ല ഒന്നാന്തരം ബിസിനസുകാരനും. ഇപ്പോൾ ഒന്നാന്തരം രാഷ്ട്രീയക്കാരനും ആണ്. ഏതായാലും 2010 ൽ രാഷ്ട്രീയത്തിൽ ചുവടുവെച്ച് ചന്ദ്രശേഖർ ജയിച്ചു വന്നാൽ അവിടുത്തെ ജനങ്ങൾ രക്ഷപ്പെടും എന്ന് പ്രതീക്ഷിക്കാം. വൈ എസ് ആർ കോൺഗ്രസിലെ വെങ്കട്ട റോസായ ആണ് ചന്ദ്രശേഖർക്കെതിരായ സ്ഥാനാർത്ഥി.

നിലവിൽ കേരളത്തിൽ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ മുന്നണി വലിയ തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അവസാന നാളുകളിൽ എത്തുമ്പോൾ ജയസാധ്യത ഏകദേശം കാണുന്നത് 4 മണ്ഡലങ്ങളിൽ ആണ്. പാലക്കാട് വടകര ആറ്റിങ്ങൽ കോട്ടയം എന്നിവിടങ്ങളിലാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികൾ കുറേയെങ്കിലും മുന്നിൽ നിൽക്കുന്നത്. എന്തൊക്കെ അവകാശവാദങ്ങൾ നിരത്തിയാലും കേരളത്തിൽ ഇപ്പോൾ ഭരണവിരുദ്ധ വികാരം ജനങ്ങളിൽ ഉണ്ട് എന്നത് വ്യക്തമാക്കുന്ന കാര്യമാണ്.

രാഷ്ട്രീയ രംഗത്ത് ഉള്ളവരുടെ ഉത്സവകാലമാണ് തെരഞ്ഞെടുപ്പ് കാലം ഇടതുപക്ഷത്തായാലും വലതുപക്ഷത്തായാലും അതല്ല. ബിജെപി സാക്ഷ്യത്തിൽ ആയാലും എല്ലാവർക്കും രസീത് കുറ്റിയുമായി ധൈര്യത്തോടെ ജനങ്ങൾക്ക് മുന്നിലെത്തി പണം പിരിക്കാൻ കഴിയുന്ന സമയമാണിത്. എത്ര കൂടുതൽ പിരിക്കുന്നുവോ അത്രകണ്ട് പാർട്ടിക്കാരുടെ ഉത്സവം കേമം ആകും എന്നതാണ് ഈ തെരഞ്ഞെടുപ്പ് അവസരം ജനങ്ങൾക്ക് മുന്നിൽ കാണിച്ചുതരുന്ന രസകരമായ സാഹചര്യം..