വയനാട്ടിൽ നിന്നും രാഹുൽ പോകും പ്രിയങ്ക വരും…

  വയനാട്ടിൽ നിന്നും രാഹുൽ പോകും പ്രിയങ്ക വരും...

ലോകസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും വയനാട്ടിൽ നിന്നു വമ്പൻ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റൊരു മണ്ഡലത്തിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചു… വയനാടിന് പുറമേ ഉത്തർപ്രദേശിലെ റായിബറലി മണ്ഡലത്തിലും രാഹുൽ ഗാന്ധി മത്സരിച്ചിരുന്നു … അവിടെയും ജനങ്ങൾ വലിയ ഭൂരിപക്ഷത്തോടെ രാഹുലിനെ വിജയിപ്പിച്ചിരുന്നു.. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യ വിട്ട് കേരളത്തിലെത്തി വയനാട്ടിൽ മത്സരിച്ചപ്പോൾ ചരിത്ര വിജയമാണ് വയനാട്ടിലെ ജനങ്ങൾ രാഹുൽഗാന്ധിക്ക് നൽകിയത്.. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതിന്റെ ഗുണം കേരളത്തിലെ മറ്റു കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ലഭിച്ചിരുന്നു.. കഴിഞ്ഞ തെരഞ്ഞെടുപ്പിലും 20 സീറ്റിൽ 18 സീറ്റും കോൺഗ്രസ് യു ഡി എഫ് സ്ഥാനാർത്ഥികൾ നേടി.. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ രാഹുൽഗാന്ധി രണ്ടു മണ്ഡലങ്ങളിൽ വൻ വിജയം നേടുകയുണ്ടായി… ഇതോടുകൂടി വയനാട്ടിലെ കോൺഗ്രസ് നേതാക്കളും ജനങ്ങളും വലിയ ആശങ്കയിലായിരുന്നു.. രാഹുൽ വയനാട് മണ്ഡലം ഉപേക്ഷിക്കുന്നു എന്ന പ്രചരണം വ്യാപിച്ചു…ഏതായാലും മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറയാൻ കഴിഞ്ഞദിവസം വയനാട്ടിൽ
എത്തിയ രാഹുൽ ഗാന്ധി ഒരു കാര്യം ജനങ്ങളെ അറിയിച്ചു.. വയനാട്ടിലെയും റായിബറേലിയിലെയും വോട്ടർമാർക്ക് സന്തോഷം പകരുന്ന ഒരു തീരുമാനം ആയിരിക്കും ഉണ്ടാവുക എന്നാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്… ഈ പ്രഖ്യാപനം നടത്തുന്നതിന് കാരണമായത് വയനാട്ടിൽ സ്വന്തം സഹോദരി പ്രിയങ്കാ ഗാന്ധിയെ സ്ഥാനാർത്ഥി ആക്കുക എന്നതാണ്… കാരണം വയനാട്ടിൽ പലതവണ പ്രചരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി അവിടുത്തെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞിട്ടുണ്ട്… വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി രാജി വയ്ക്കുകയും പ്രിയങ്ക ഗാന്ധി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി എത്തുകയും ചെയ്താൽ വയനാട്ടുകാർ സന്തോഷത്തിലാകും…. അതുപോലെതന്നെ ഉത്തർപ്രദേശിലെ റായിബറലി മണ്ഡലം നിലനിർത്തുമ്പോൾ അവിടുത്തെ ജനങ്ങൾക്കും സന്തോഷം ഉണ്ടാകും ഇതാണ് രാഹുൽ ഗാന്ധി ഉദ്ദേശിച്ചത്…ഏതായാലും അടുത്ത ആഴ്ച വയനാട് മണ്ഡലത്തിൽ നിന്നും രാജിവെച്ചുകൊണ്ട് രാഹുൽഗാന്ധി കത്ത് നൽകും… അതോടുകൂടി വയനാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള തീരുമാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തും… വയനാട് മണ്ഡലം രാഹുൽഗാന്ധി ഒഴിയുന്ന പക്ഷം അവിടെ മത്സരിക്കുവാനും സീറ്റ് സ്വന്തമാക്കുവാനും അര ഡസനോളം കോൺഗ്രസ് നേതാക്കൾ കുപ്പായം ഇട്ട് തയ്യാറായി നിൽക്കുകയാണ്… ഇതിനിടയിലാണ് മുസ്ലിം ലീഗ് നേതാക്കളും വയനാട് സീറ്റിലേക്ക് കണ്ണു വച്ചിരിക്കുന്നത്;;; ഏതായാലും കോൺഗ്രസ് നേതൃത്വം ഈ ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ വലിയ തലവേദനയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്… വടകര മണ്ഡലത്തിൽ നിന്നും മാറി തൃശ്ശൂരിൽ വന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചു വലിയ തോൽവി ഏറ്റുവാങ്ങിയ മുതിർന്ന നേതാവ് കെ മുരളീധരൻ തോൽവിക്ക് ശേഷം രാഷ്ട്രീയം വിടുന്നു എന്ന തീരുമാനം പ്രഖ്യാപിച്ചിരുന്നു…. ഈ പ്രസ്താവന കേരള നേതാക്കളെ മാത്രമല്ല വലിയൊരു വിഭാഗം പ്രവർത്തകരെയും
നിരാശപ്പെടുത്തിയിട്ടുണ്ട്…. കേരളത്തിലെ ജനകീയ നേതാവായിരുന്ന ലീഡർ കരുണാകരന്റെ മകൻ മുൻ കെപിസിസി പ്രസിഡൻറ് മുരളീധരൻ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുക എന്നത് കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ചിന്തിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല….കെ മുരളീധരന്റെ തോൽവിക്ക് ശേഷമുള്ള പ്രസ്താവന അദ്ദേഹത്തിന് വലിയ ജനകീയ അംഗീകാരവും നേതാക്കളുടെ പിന്തുണയും ഉണ്ടാക്കുന്നതിന് വഴിയൊരുക്കി… മുരളീധരനെ പോലെ ഒരു മുതിർന്ന നേതാവ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നു എന്ന് പറയുന്നത് കേരളത്തിലെ കോൺഗ്രസിന് വലിയ നഷ്ടം വരുത്തുമെന്ന വിലയിരുത്തലുമുണ്ട്.. അതുകൊണ്ടുതന്നെ രാഹുൽഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തിൽ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ആലോചിക്കുമ്പോഴാണ് അതിന് തടയിടാനെന്നവണ്ണം ഡൽഹി രാഷ്ട്രീയത്തിൽ ശക്തരായ ചില കോൺഗ്രസ് നേതാക്കൾ നിർബന്ധപൂർവ്വം പ്രിയങ്കാ ഗാന്ധിയെ വയനാട്ടിൽ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്…
ഒഴിവു വരുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ തയ്യാറാവുന്ന പക്ഷം മറ്റൊരു നേതാവിനെ കുറിച്ചും ആലോചിക്കാനുള്ള സാധ്യതയില്ല…. കേരളത്തിലെ കോൺഗ്രസിനകത്തുള്ള ഗ്രൂപ്പ് രാഷ്ട്രീയങ്ങളിൽ ചുക്കാൻ പിടിക്കുന്ന ചില നേതാക്കൾ മുരളീധരനെതിരായ നീക്കങ്ങൾ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്… കേരളത്തിലെ കോൺഗ്രസിനകത്തുള്ള പ്രബല ഗ്രൂപ്പുകളായ എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും ചേർന്നുനിൽക്കാതെ സ്വന്തം നിലപാടുമായി കുറച്ചുകാലമായി മുന്നോട്ടു നീങ്ങുന്ന മുരളീധരനെ ഒതുക്കുന്നതിന് ഗ്രൂപ്പ് നേതാക്കൾ നേരത്തെ മുതൽ കളികൾ നടത്തുന്നുണ്ട്,, അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുകയുമാണ്…ഏതായാലും ലോകസഭ തെരഞ്ഞെടുപ്പിൽ രണ്ടു സംസ്ഥാനങ്ങളിൽ നിന്നായി രണ്ടു മണ്ഡലങ്ങളിൽ ജയിച്ച കോൺഗ്രസിലെ ഏറ്റവും ശക്തനായ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് വയനാടിന് പുറമേ ഉത്തർപ്രദേശിലെ റായിബറലിയിൽ മത്സരിക്കുന്നതിന് സമ്മതിച്ചത് … ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായ തോടുകൂടി ആ സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരിൽ വലിയ ആവേശം ഉണ്ടാവുകയും ബിജെപി പാർട്ടി മൊത്തത്തിൽ കയ്യടക്കി വെച്ചിരുന്ന ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാൻ അവസരം ഒരുക്കുന്ന സ്ഥിതിയും രാഹുൽ ഗാന്ധി അവിടെ മത്സരിച്ചതോടുകൂടി ഉണ്ടാവുകയുണ്ടായി… കോൺഗ്രസിന്റെ നേതാക്കൾ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ശക്തമായി പ്രവർത്തിക്കുന്ന അവസരങ്ങളിലെല്ലാം കോൺഗ്രസ് നേട്ടം ഉണ്ടാക്കിയിട്ടുണ്ട്… ഈ തെരഞ്ഞെടുപ്പിലും അതുതന്നെയാണ് ആവർത്തിക്കപ്പെട്ടത്… ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് റായ്ബറേലി മണ്ഡലം നിലനിർത്തുവാനും വയനാട്ടിൽ നിന്നും രാജിവയ്ക്കുവാനും രാഹുൽ ഗാന്ധി തീരുമാനം എടുത്തത്… പ്രതിസന്ധിഘട്ടത്തിൽ വലിയ ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിച്ച വയനാട്ടിലെ വോട്ടർമാരോട് നന്ദി കാണിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുൽഗാന്ധി കൂടി മുൻകൈ എടുത്തു കൊണ്ട് സഹോദരിയായ പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.. വയനാടിനെ പ്രിയങ്കാ ഗാന്ധി പ്രതിനിധീകരിച്ചാൽ രണ്ടു മണ്ഡലങ്ങളിലെയും വോട്ടർമാർക്ക് പരാതികൾ ഇല്ലാത്ത സാഹചര്യം ഉണ്ടാകുമെന്ന് കൂടി രാഹുൽ ഗാന്ധി വിലയിരുത്തുന്നുണ്ട്…