കേരളത്തിലെ പ്രബലമായ ക്രിസ്തീയ വിഭാഗമാണ് . അതിൻറെ കീഴിലുള്ള ഇടവകകളും ഈ സഭയുടെ ഉടമസ്ഥതയിലുള്ള നിരവധിയായ സ്ഥാപനങ്ങളും ഇപ്പോൾ പരസ്പരം പോരിന്റെയും സംഘർഷത്തിന്റെയും കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഞായറാഴ്ചകളിൽ വിശേഷാൽ കുർബാനകൾ എല്ലാ പള്ളികളിലും നടക്കുക പതിവാണ്. ഈ കുർബാനയ്ക്കിടയിലാണ് സഭയുടെ മേലധികാരികൾ സഭാ സംബന്ധമായ വിഷയങ്ങൾ സർക്കുലറായി ഇറക്കുന്നത് വായിക്കുന്നത്. ഈ സർക്കുലറുക ൾ പണ്ടൊക്കെ വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നു സഭ എടുക്കുന്ന സാമൂഹ്യമായ തീരുമാനങ്ങളും, അതുപോലെതന്നെ രാഷ്ട്രീയമായ വിശകലനങ്ങളും ഒക്കെ ഈ സർക്കുലറുകളിൽ കടന്നു വരാറുള്ളതാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി സിറിയൻ കത്തോലിക്ക ഇടവകകളിലും സഭയുടെ ആസ്ഥാനങ്ങളിലും സംഘർഷത്തിന്റെയും വൈരാഗ്യത്തിന്റെയും അന്തരീക്ഷമാണ് നിലനിൽക്കുന്നത്.
സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളിലാണ് ഈ സംഘർഷം നിലനിൽക്കുന്നത്. കുർബാനകളിൽ സ്വീകരിക്കുന്ന സമ്പ്രദായമാണ് വലിയ തർക്ക വിഷയമായി മാറിയിരിക്കുന്നത്. അൾത്താരയിൽ ജനാഭിമുഖ കുർബാനയും അതുപോലെതന്നെ അൾത്താര അഭിമുഖ കുർബാനയും എന്ന രണ്ടു രീതികളുടെ പേരിലാണ് വിശ്വാസികളും വൈദികരും തമ്മിൽ തല്ലി കൊണ്ടിരിക്കുന്നത്. മാർപാപ്പയും മാർച്ച് ബിഷപ്പും ഒരുമിച്ച് തന്നെ ജനാഭിമുഖ കുർബാന എല്ലാ പള്ളികളിലും ഏകീകൃത കുർബാന ആക്കി അംഗീകരിച്ച നടപ്പിൽ വരുത്തണം എന്ന് പ്രഖ്യാപിച്ചതാണ്. ഇതിൻറെ പേരിലാണ് പള്ളികളിലും ബിഷപ്പ് ഹൗസിലും വരെ വൈദികരും വിശ്വാസികളും ചേരിതിരിഞ്ഞ് നിന്ന് തമ്മിൽ തല്ലുന്ന സ്ഥിതി ഉണ്ടായത്. ഒരു കൂട്ടർ അൾത്താര അഭിമുഖ കുർബാനയെ അംഗീകരിക്കുമ്പോൾ ജന അഭിമുഖ കുർബാനയെ മറ്റൊരു വിഭാഗം അനുകൂലിക്കുന്നതാണ് സംഘർഷത്തിന്റെ കാരണം. എന്നാൽ മാർപാപ്പയും ആർച്ച് ബിഷപ്പും ഒരുമിച്ച് നിർദേശിച്ച കുർബാന വിശ്വാസികളും ഒരുപറ്റം വൈദികരും എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്നത് ഒരു ചോദ്യമാണ്. സഭയുടെ ലോകത്തെ പരമാധികാരിയാണ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയുടെ അധികാരിയാണ് ആർച്ച് ബിഷപ്പ് ഈ രണ്ടു പേരെയും അംഗീകരിക്കില്ല എന്ന് വാശിപിടിക്കുന്നത് ശരിയാണോ എന്ന കാര്യം ബന്ധപ്പെട്ടവർ തന്നെ ആലോചിക്കേണ്ടതാണ്.
അതിരൂപതയുടെ കീഴിലുള്ള മിക്കവാറും എല്ലാ പള്ളികളിലും ഇന്നലെ സംഘർഷത്തിന്റെ വേദിയായി മാറി എല്ലാ പള്ളികളിലും കുർബാനയുടെ സമയത്ത് രണ്ടു കൂട്ടരും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതി വന്നു. അങ്കമാലി അടുത്തുള്ള കാഞ്ഞൂർ സെൻറ് മേരീസ് പള്ളിയിൽ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ നിരവധി പേർക്ക് കാര്യമായ പരിക്ക് ഉണ്ടാകുന്ന സ്ഥിതി വരെ വന്നു. വികാരി അച്ഛനോട് അനുകൂലിക്കുന്ന ഒരു വിഭാഗവും എതിർക്കുന്ന ഒരു വിഭാഗവും കുർബാന സമയത്ത് അൾത്താരയ്ക്ക് അകത്ത് തമ്മിലടിക്കുകയായിരുന്നു എതിർപ്പിന്റെ സ്വരം ഉയർത്തിയ ചിലരെ വികാരിയച്ചനും മറ്റു ചിലരും ചേർന്ന് പൊക്കിയെടുത്ത്. പ്രത്യേകം മുറിയിൽ കയറ്റി ക്രൂരമായി മർദ്ദിച്ചു എന്ന വാർത്തകളും പുറത്തുവന്നു. ഇവിടെ മാത്രമല്ല അതിരൂപതയുടെ കീഴിലുള്ള പല പള്ളികളിലും അച്ഛന്മാരും വിശ്വാസികളും സംഘം ചേർന്നുനിന്ന് തമ്മിൽ തല്ലുന്ന ചിത്രങ്ങൾ വരെ ടെലിവിഷൻ വാർത്തകളിൽ കടന്നുവന്നു.
പരിശുദ്ധ പിതാവായ യേശുദേവന്റെ പേരിലാണ് വൈദികരും വിശ്വാസികളും ഏറ്റുമുട്ടുന്നത് എന്ന കാര്യം വേദനാജനകം ആണ്. ഏത് കുർബാന നടത്തിയാലും അത് വിശ്വാസികളുടെ നന്മയ്ക്ക് വേണ്ടി ആയിരിക്കണം എന്ന കാര്യത്തിൽ തർക്കമില്ല. കുർ
ബാന അർപ്പിക്കുന്നത് കാലങ്ങളായി പള്ളികളിൽ നടന്നുവരുന്ന ആചാരത്തിന്റെ ഭാഗമാണ്. അതിൽ ഭേദഗതികൾ വരുന്നെങ്കിൽ അത് അനുസരിക്കാനുള്ള ബാധ്യത പള്ളിയുടെ ചുമതലക്കാരായ വൈദികർക്കും പള്ളിയുടെ കീഴിലുള്ള വിശ്വാസികൾക്കും ഉണ്ട്. ഏതുതരത്തിലുള്ള എതിർപ്പുകൾ ഉണ്ടായാലും അതെല്ലാം ബന്ധപ്പെട്ട ആൾക്കാരെ ബോധ്യപ്പെടുത്തി പരിഹരിക്കാൻ ഉത്തരവാദപ്പെട്ട വൈദികർ വരെ പരസ്പരം തമ്മിൽ തല്ലുന്നതിന് ഇറങ്ങുക എന്നത് യേശുദേവനോട് കാണിക്കുന്ന ക്രൂരത അല്ലാതെ മറ്റൊന്നും അല്ല.
വലിയ പേരും പെരുമയും ഉള്ള മഹത്തായ പ്രധാനമാണ് സീറോ മലബാർ സഭ ഈ സഭയുടെ ജനക്ഷേമ പ്രവർത്തനങ്ങളും നിരവധിയായ സാമൂഹ്യ സേവന സ്ഥാപനങ്ങളും മലയാളികളുടെ മൊത്തം വിശ്വാസം നേടിയെടുത്തിട്ടുള്ളതാണ്. ജാതിമത ഭേദങ്ങൾക്ക് അപ്പുറം സാമൂഹ്യ നന്മയ്ക്ക് ഉതകുന്ന വിധത്തിലുള്ള പരിപാടികളും പദ്ധതികളും നടപ്പിലാക്കി, ജനങ്ങളുടെ മുന്നിൽ ആദരവും അനുഗ്രഹവും നേടിയെടുത്തിട്ടുള്ള മഹത്തായ ഒരു സഭയും ആ സഭയുടെ കീഴിലുള്ള വൈദികരും വിശ്വാസികളും അടങ്ങുന്ന ലക്ഷക്കണക്കിന് ആൾക്കാരും നിലവിലുള്ള സഭയുടെ സൽപേരിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മാറുകയാണ് വേണ്ടത്. തമ്മിൽ തല്ലുന്ന വൈദികരും വിശ്വാസികളും ദയവുചെയ്ത് അൾതാരക്കകത്ത് മനുഷ്യ മോചനത്തിനു വേണ്ടി കുരിശിൽ ജീവൻ ഒടുക്കിയ യേശുദേവന്റെ രൂപമെങ്കിലുംഒന്നു നോക്കിയിരുന്നെങ്കിൽ ഈ നാണംകെട്ട പ്രവർത്തനങ്ങൾ നടത്താൻ മനസ്സു വരില്ലായിരുന്നു.